കനിവ് 108; സേവനം നല്‍കിയത് 5 ലക്ഷത്തിലധികം പേര്‍ക്ക്

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ സംസ്‌ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗം മുതല്‍ സര്‍ക്കാരിന്റെ കോവിഡ് മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ കനിവ് 108 ആംബുലന്‍സുകളും ജീവനക്കാരും സജീവമാണ്.

കോവിഡിന് മാത്രമായി 3,44,357 ട്രിപ്പുകളാണ് സംസ്‌ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഇതുവരെ നടത്തിയത്.

അതേസമയം അന്താരാഷ്‍ട്ര വനിത ദിനത്തോടനുബന്ധിച്ച് ആദ്യമായി 108 ആംബുലന്‍സില്‍ വനിത പൈലറ്റിനെ നിയമിച്ചിരുന്നു. എല്ലാ ജില്ലകളിലും വനിത ആംബുലന്‍സ് പൈലറ്റുമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി.

അത്യാഹിത സന്ദേശങ്ങളില്‍ ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത് ഹൃദ്രോഗ സംബന്ധമായ അത്യാഹിത ചികിൽസയ്‌ക്ക് വേണ്ടിയാണ്. 27,908 ട്രിപ്പുകളാണ് ഇതിനായി നടത്തിയത്. അത്യാഹിതങ്ങളില്‍ രണ്ടാം സ്‌ഥാനത്ത് വാഹനാപകടങ്ങളില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഓടിയതാണ്. 24,443 ട്രിപ്പുകളാണ് ഇതിനായി നടത്തിയത്.

മറ്റു അപകടങ്ങള്‍ 20,788, ശ്വാസ സംബന്ധമായ അത്യാഹിതങ്ങള്‍ 16,272, വയറുവേദന 13,582, പക്ഷാഘാതം 8,616, ജെന്നി 5,783, ഗര്‍ഭ സംബന്ധമായ അത്യാഹിതം 5,733, വിഷം ചികിൽസ 5,355, കടുത്ത പനി 3,806, പ്രമേഹ സംബന്ധമായ അത്യാഹിതം 3,212, നിപ അനുബന്ധ ട്രിപ്പുകള്‍ 79, മറ്റ് അത്യാഹിതങ്ങള്‍ 22,583 എന്നിങ്ങനെ ട്രിപ്പുകളാണ് കനിവ് 108 ആംബുലന്‍സുകള്‍ കഴിഞ്ഞ 30 മാസങ്ങളിലായി നടത്തിയത്. ഇതുവരെ 53 പ്രസവങ്ങളും കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നിട്ടുണ്ട്.

മാര്‍ച്ച് 25 വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. 69,974 ട്രിപ്പുകളാണ് തിരുവനന്തപുരത്ത് നടത്തിയത്. ഏറ്റവും കുറവ് ട്രിപ്പുകള്‍ ഉള്ളത് ഇടുക്കി ജില്ലയിലാണ്. 15,002 ട്രിപ്പുകളാണ് ഇടുക്കി ജില്ലയില്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്.

കൊല്ലം 35,814, പത്തനംതിട്ട 24,534, ആലപ്പുഴ 40,039, കോട്ടയം 32,758, എറണാകുളം 37,829, തൃശൂര്‍ 38,929, പാലക്കാട് 52,404, മലപ്പുറം 44,365, കോഴിക്കോട് 37,037, വയനാട് 18,920, കണ്ണൂര്‍ 33,036, കാസര്‍ഗോഡ് 21,876 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കനിവ് 108 ആംബുലന്‍സുകള്‍ സേവനം നല്‍കിയ ട്രിപ്പുകള്‍.

Most Read: സ്‌കൂളുകൾ വൻ തുക ഫീസ് വാങ്ങിയാൽ കർശന നടപടി; മന്ത്രി വി ശിവൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE