കഞ്ചിക്കോട്ട് തൊഴിലാളിക്ഷാമം; വ്യവസായമേഖല ഉത്പാദനം 40 ശതമാനമാക്കി വെട്ടികുറച്ചു

By Desk Reporter, Malabar News
Kanjikkod_2020 Aug 15
Representational Image
Ajwa Travels

പാലക്കാട്‌: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ കഞ്ചിക്കോട്ടെ സ്ഥാപനങ്ങൾ ഉത്പാദനം 40 ശതമാനമാക്കി വെട്ടികുറച്ചു. നാട്ടിലേക്ക് മടങ്ങിയ അതിഥിതൊഴിലാളികളിൽ വലിയൊരു വിഭാഗം അവിടെ തന്നെ തുടരുന്നതും നിലവിൽ ഇവിടെ തുടരുന്നവർ ഉൾപ്പെടെ തിരിച്ചുപോവാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്തതോടെയാണ് തൊഴിലാളിക്ഷാമം രൂക്ഷമായത്.

ലോക്ക്ഡൗണിന് ശേഷവും 60 ശതമാനത്തിലധികം ഉത്പാദനം നടത്തിയിരുന്ന ഇരുമ്പുരുക്ക് മേഖലയെ ഉൾപ്പെടെ ഇത് സാരമായി ബാധിക്കും. ചെറുതും വലുതുമായി 700 ലധികം കമ്പനികളാണ് കഞ്ചിക്കോട്ടുള്ളത്. ഇവയിലാകെ കാൽ ലക്ഷത്തോളം അതിഥിതൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.

അടച്ചിടൽ സമയത്ത് ശ്രമിക് തീവണ്ടികളിൽ നാട്ടിലേക്ക് പോയ തൊഴിലാളികളിൽ പലർക്കും തിരിച്ചുവരാനുള്ള യാത്രാ സൗകര്യങ്ങൾ ലഭ്യമല്ല. വരാൻ ആഗ്രഹിക്കുന്നവർക്ക് പോലും അതിന് കഴിയാത്ത സ്ഥിതിയാണിപ്പോൾ. അതിനൊപ്പം ഇവിടെ നിലവിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ പലരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമാണ്. അവർക്ക് പകരം സംവിധാനം ഏർപ്പെടുത്താനുള്ള അത്രയും തൊഴിലാളികൾ ലഭ്യവുമല്ല. അതിനാൽ സ്റ്റീൽ, പ്ലാസ്റ്റിക്‌, ഭക്ഷ്യോത്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന കമ്പനികൾക്ക് തീരുമാനം വൻ തിരിച്ചടിയാവും എന്ന് ഉറപ്പായി കഴിഞ്ഞു.

നാട്ടിൽ നിന്നും മടങ്ങിവരുന്ന തൊഴിലാളികൾക്ക് ക്വാറന്റൈൻ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതിനും മറ്റുമായി വലിയ നഷ്ടമാണ് കമ്പനികൾ സഹിക്കേണ്ടി വരുന്നത്. എന്നാൽ ഉത്പാദനം നിർത്താതെ മുൻപോട്ട് പോവാനുള്ള ശ്രമത്തിലാണെന്ന് വ്യവസായികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE