അംഗത്വമെടുത്ത് മണിക്കൂറുകള്‍ മാത്രം; കപില്‍ ഗുജ്ജാര്‍ പാര്‍ട്ടിക്ക് പുറത്ത്

By Syndicated , Malabar News
kapil gujjar expelled from bjp
Ajwa Travels

ന്യൂഡെല്‍ഹി: പൗരത്വ പ്രതിഷേധം നടക്കുന്നതിനിടെ ഡെല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബിജെപിയില്‍ അംഗമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇയാള്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന്  ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് അംഗത്വം നല്‍കിയതില്‍ ബിജെപി നേതൃത്വം ഗാസിയാബാദ് ഘടകത്തിനോട് വിശദീകരണം തേടി.

ഹിന്ദുത്വക്ക്  വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ആയതുകൊണ്ടാണ്  ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വമെടുത്തതിന് ശേഷം ഗുജ്ജാര്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 1നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധം നടത്തിയവര്‍ക്ക്  നേരെ ഗുജ്ജാര്‍ വെടിയുതിര്‍ത്തത്.

ജയ്ശ്രീറാം വിളിച്ചുകൊണ്ടും ഈ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന് ആക്രോശിച്ചും കൊണ്ടായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്. 2019 ഡിസംബര്‍ 14നായിരുന്നു ഡെല്‍ഹിയില്‍ പ്രതിഷേധ സമരം ആരംഭിച്ചത്. 2020 മാര്‍ച്ച് 24 വരെ സമരം തുടര്‍ന്നു. രാജ്യത്ത് കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.

Read also: രജനികാന്തിനെതിരെ ആരാധകരുടെ പ്രതിഷേധം; കോലം കത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE