രജനികാന്തിനെതിരെ ആരാധകരുടെ പ്രതിഷേധം; കോലം കത്തിച്ചു

By Desk Reporter, Malabar News
Protest-against-Rajinikanth

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറിയതിൽ പ്രതിഷേധവുമായി ആരാധകർ. ചെന്നൈ നഗരത്തിലും സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകർ തന്നെ രജനികാന്തിന്റെ കോലം കത്തിച്ചു.

തിരുച്ചിറപ്പള്ളി, സേലം, മധുര ജില്ലകളിൽ രജനി രസികർ മൻട്രം പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിക്കിടെ പ്രവർത്തകർ രജനിയുടെ പേരിലുള്ള ബാനറുകൾ നശിപ്പിച്ചു. ചെന്നൈ വള്ളുവർകോട്ടത്ത് പ്രതിഷേധവുമായി എത്തിയ രജനി ആരാധകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് രജനികാന്ത് രാഷ്‌ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. പിന്‍മാറ്റം കടുത്ത നിരാശയോടെയാണെന്നു വാര്‍ത്താക്കുറിപ്പില്‍ രജനികാന്ത് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ഇറങ്ങാതെ ജനങ്ങളെ സേവിക്കുമെന്നും ഇത്തരമൊരു തീരുമാനം എടുത്തതിൽ തന്നോട് ക്ഷമിക്കണമെന്നും രജനി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

രക്‌ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാൽ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ വലിയതോതിൽ എതിർപ്പ് ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്‌ട്രീയ പ്രവേശനം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജനി പറഞ്ഞത്.

Also Read:  കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE