സ്വര്‍ണം കടത്തല്‍ പാളി; പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

By News Desk, Malabar News
MalabarNews_karipur airport
Representation Image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

Malabar News: ദാരിദ്ര്യം മൂലം നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; പോലീസ് തടഞ്ഞു

ദുബായില്‍ നിന്ന് എത്തിയ മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസ്സാന്‍ അയിലകരയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്‌റ്റം‌സിനെ അക്രമിച്ച് കടന്ന് കളഞ്ഞത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തില്‍ ദേഹപരിശോധനക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഉദ്യോഗസ്‌ഥരെ അക്രമിച്ച് കടന്ന് കളഞ്ഞത്. തുടര്‍ന്ന് ലോറിയില്‍ കയറി രക്ഷപ്പെട്ട ഇയാള്‍ സ്വര്‍ണം വലിച്ച് എറിയുകയായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം ഈ സ്‌ഥലത്ത് വന്ന് വീണ്ടും പരിശോധന നടത്തിയ ഇയാള്‍, നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ നിന്ന് വീണ്ടും കടന്ന് കളഞ്ഞു. സംഭവത്തില്‍ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരഭിച്ചു. ഇയാള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നും, ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE