കരിപ്പൂർ ദുരന്തം; അപകടത്തിൽപെട്ട വിമാനം നീക്കാനുള്ള നടപടി ഇന്ന് തുടങ്ങും

By News Desk, Malabar News
plane replacement process
Ajwa Travels

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനം നീക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. വിമാനം മാറ്റുന്നതിന് ആവശ്യമായ ക്രെയിൻ അടക്കമുള്ള ഉപകരണങ്ങൾ ഞായറാഴ്‌ച വൈകിട്ടോടെ കരിപ്പൂരിൽ എത്തി.

എയർ ഇന്ത്യാ എഞ്ചിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ സംഘം ഉച്ചക്ക് രണ്ടിന് മുംബൈയിൽ നിന്ന് എത്തും. ഇവരുടെ മേൽനോട്ടത്തിലായിരിക്കും നടപടി. വിമാനം മാറ്റിവെക്കാനായി നേരത്തെ തന്നെ കരിപ്പൂരിൽ സംവിധാനം ഒരുക്കിയിരുന്നു. കൂട്ടാലുങ്ങൽ ഭാഗത്ത് സിഐഎസ്എഫ് ഗേറ്റിന് സമീപമുള്ള വിമാനത്താവള വളപ്പിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ പ്രത്യേക കോൺക്രീറ്റ് പ്രതലം തയാറാക്കിയിട്ടുണ്ട്. അപകട സ്‌ഥലത്ത്‌ നിന്ന് വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ടുപോകുന്നതിന് പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്.

ഇന്ന് മുതൽ വിമാനത്തിന്റെ ഓരോ ഭാഗങ്ങൾ അഴിച്ചു മാറ്റി തുടങ്ങും. ഈ ഭാഗങ്ങൾ പിന്നീട് ലോറിയിലാണ് പ്രത്യേകം തയാറാക്കിയ സ്‌ഥലത്ത്‌ എത്തിക്കുക. ഇവിടെ വെച്ച് വീണ്ടും കൂട്ടിയോജിപ്പിക്കും. കൊണ്ടോട്ടി ഡോറൽ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ഡെവലപ്പേഴ്‌സാണ് ഇതിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.

ഓഗസ്‌റ്റ് 7 രാത്രി 7.45 ഓടെയാണ് സംസ്‌ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. അപകടത്തിൽ 19 പേർക്കാണ് ജീവൻ നഷ്‌ടമായത്.

അപകടം അന്വേഷിക്കാൻ നിയോഗിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷനൻ ബ്യൂറോ സംഘം (എ.എ.ഐ.ബി), ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), വിമാനത്താവള അതോറിറ്റി, ബോയിങ്, എയർ ഇന്ത്യ തുടങ്ങി വിവിധ ഭാഗങ്ങളുടെ ഉന്നതതല സംഘം നേരത്തെ തന്നെ കരിപ്പൂരിൽ എത്തിയിരുന്നു. അന്വേഷണത്തിനായി നിയോഗിച്ച എ.എ.ഐ.ബി സംഘം വീണ്ടും കരിപ്പൂരിൽ എത്തിയേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE