ഹാസന്‍: കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് നഗ്‌നനാക്കി നടത്തി. കര്‍ണാടക, വിജയപുര ജില്ലയിലെ നിര്‍മാണ തൊഴിലാളിയായ മേഘരാജിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്.
ജില്ലയിലെ മഹാരാജാ പാര്‍ക്കില്‍ വെച്ച് യുവതിയോട് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു കൂട്ടമാളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയും വസ്‍ത്രമഴിപ്പിച്ച് നടത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തുകയും ഇയാളെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
ഇയാളെ മര്‍ദ്ദിക്കുകയും നഗ്‌നനാക്കി നടത്തുകയും ചെയ്‌തതിന് നാല് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. അതേസമയം ആരോപണ വിധേയയായ പെണ്‍കുട്ടി ഇതുവരെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല.
Read also: ‘മുൻകൂട്ടി ആസൂത്രണം ചെയ്‌ത ഗൂഢാലോചന’; മോദിയുടെ സുരക്ഷാ വീഴ്‌ചയിൽ യോഗി ആദിത്യനാഥ്