രോഗബാധ 6268 ആയി ഉയർന്നു; പോസിറ്റിവിറ്റി 9.81 ശതമാനവും സമ്പർക്ക ശതമാനം 90.17ഉം

By Desk Reporter, Malabar News
Kerala Covid Report _ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,778 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 63,887 പരിശോധന ആണ്. ഇതിൽ രോഗബാധ 6268 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5707 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 28 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 5652 ഇന്നുണ്ട്. ഉറവിടം അറിയാത്ത 460 രോഗബാധിതരും, 65,394 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 54 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 90.17 ശതമാനമാണ്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 9.81 ആണ്. ഇന്നത്തെ 6268 രോഗബാധിതരില്‍ 102 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 5652 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 67, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോഴിക്കോട് 611, മലപ്പുറം 394, വയനാട് ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 433 പേര്‍ക്കും, എറണാകുളം 919, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, ഇടുക്കി 190, കോട്ടയം 502, കൊല്ലം ജില്ലയില്‍ നിന്നുള്ള 593 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 612, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 75
കണ്ണൂർ: 242
വയനാട്: 267
കോഴിക്കോട്: 638
മലപ്പുറം: 407
പാലക്കാട്: 338
തൃശ്ശൂർ: 450
എറണാകുളം: 1006
ആലപ്പുഴ: 463

കോട്ടയം: 542
ഇടുക്കി: 204

പത്തനംതിട്ട: 714
കൊല്ലം: 602
തിരുവനന്തപുരം: 320

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5707, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 392, കൊല്ലം 389, പത്തനംതിട്ട 243, ആലപ്പുഴ 479, കോട്ടയം 517, ഇടുക്കി 222, എറണാകുളം 780, തൃശൂര്‍ 451, പാലക്കാട് 333, മലപ്പുറം 609, കോഴിക്കോട് 718, വയനാട് 217, കണ്ണൂര്‍ 201, കാസര്‍ഗോഡ് 156. ഇനി ചികിൽസയിലുള്ളത് 65,394. ഇതുവരെ ആകെ 6,87,104 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related Read: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഇന്ന് അനുമതി നല്‍കാന്‍ സാധ്യത 

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 3042 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 28 ആണ്. കോവിഡ് സ്‌ഥിരീകരിച്ചു മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ സർക്കാർ നൽകിയിട്ടില്ല.

54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍, എറണാകുളം 12, കണ്ണൂര്‍ 10, പത്തനംതിട്ട 8, തിരുവനന്തപുരം 7, കോഴിക്കോട് 5, കാസര്‍ഗോഡ് 4, പാലക്കാട് 3, തൃശൂര്‍, വയനാട് 2 വീതം, ഇടുക്കി വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

Farmers: കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 460 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ: തൃശൂര്‍ ജില്ലയിലെ പുതൂര്‍ (വാര്‍ഡ് 19), പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ (സബ് വാര്‍ഡ് 1), കോഴഞ്ചേരി (സബ് വാര്‍ഡ് 1), സീതത്തോട് (13).

1426 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,47,725 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,35,609. പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 12,116 പേര്‍ ആശുപത്രികളിലുമാണ്.

Most Read: നിയമത്തിനു കണ്ണില്ലെങ്കിലും നിയമം നടപ്പാക്കുന്നവർക്കത് വേണം; ജോയ് മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE