തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,314 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,123 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,749 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 8 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 30.55%വും ചികിൽസയിലുള്ളത് 1,03,864 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 299
കണ്ണൂർ: 649
വയനാട്: 318
കോഴിക്കോട്: 1643
മലപ്പുറം: 821
പാലക്കാട്: 889
തൃശ്ശൂർ: 1700
എറണാകുളം: 3204
ആലപ്പുഴ: 715
കോട്ടയം: 1377
ഇടുക്കി: 594
പത്തനംതിട്ട: 999
കൊല്ലം: 998
തിരുവനന്തപുരം: 3917
സമ്പര്‍ക്ക രോഗികള്‍ 17,627 ഇന്നുണ്ട്. ഉറവിടം അറിയാത്ത 234 രോഗബാധിതരും, 1,03,864 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 149 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 97.26 ശതമാനമാണ്. ഇന്നത്തെ 18,123 രോഗബാധിതരില്‍ 113 പേർ യാത്രാചരിത്രം ഉള്ളവരാണ്.
Related News: കോവിഡ് ഇന്ത്യ; 1,38,331 രോഗമുക്‌തി, 2,71,202 രോഗബാധ, കേരളത്തിൽ 17,755 കേസുകൾ
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4,749, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 511, കൊല്ലം 29, പത്തനംതിട്ട 476, ആലപ്പുഴ 217, കോട്ടയം 305, ഇടുക്കി 128, എറണാകുളം 1492, തൃശൂര്‍ 276, പാലക്കാട് 248, മലപ്പുറം 135, കോഴിക്കോട് 415, വയനാട് 125, കണ്ണൂര്‍ 289, കാസര്‍ഗോഡ് 103. ഇനി ചികിൽസയിലുള്ളത് 1,03,864. ഇതുവരെ ആകെ 52,23,430 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 50,832 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 8 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 150 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആരോഗ്യ രംഗത്ത് നിന്ന് 149 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Film News: ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി; പുതിയ ‘അറിയിപ്പു’മായി ചാക്കോച്ചൻ