ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 2,369 കേസുകളാണ് ഇന്ന് കൂടുതലായി സ്‌ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1,38,331 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് 314 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
16.28 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 15,50,377 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം 17,755 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 65,937 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 3,819 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 17 പേർക്കുമാണ്.
അതേസമയം രാജ്യത്ത് ഒമൈക്രോൺ വ്യാപനവും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതുവരെ 7,743 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
Most Read: കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി