വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പടെ രണ്ടര കോടി കടന്നു

By Team Member, Malabar News
Covid Vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക്(2,55,20,478 ഡോസ്) കോവിഡ് വാക്‌സിന്‍ നല്‍കിയതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്‌ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും, 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

അതേസമയം 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും, 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും സംസ്‌ഥാനത്ത് ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്‌. കൂടാതെ സംസ്‌ഥാനത്തിന് 5,79,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. 4,80,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, 99,390 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39,130 എന്നിങ്ങനെ ഡോസ് കൊവാക്‌സിനുമാണ് സംസ്‌ഥാനത്ത് എത്തിയത്. കൂടാതെ സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി 2,71,578 പേര്‍ക്കാണ് ഇന്ന് വാക്‌സിന്‍ വിതരണം ചെയ്‌തത്‌.

Read also: ഹിന്ദു, സിഖ് വിഭാഗക്കാർക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകി; അകാലിദൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE