സ്വര്‍ണവില കുതിക്കുന്നു; പവന് 80 രൂപ വർധിച്ചു

By Staff Reporter, Malabar News
gold rate
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4620 രൂപയും പവന് 36,960 രൂപയുമായി. ബുധനാഴ്‌ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.

ആഗോള വിപണിയില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവിൽ സ്വര്‍ണവില തുടരുന്നത്. രാജ്യത്ത് വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്‌ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു.

ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ കുറഞ്ഞുനിന്ന സ്വര്‍ണ വില ഏപ്രില്‍, മെയ് മാസത്തില്‍ വീണ്ടും ഉയരുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് മാര്‍ച്ച്‌ മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞപ്പോള്‍, ഏപ്രിലില്‍ 2760 രൂപയുടെ വര്‍ധനവുണ്ടായി.

ചൊവ്വാഴ്‌ച ആഗോള വിപണിയില്‍ സ്വര്‍ണവില അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിൽ എത്തിയിരുന്നു. ഔണ്‍സിന് ചൊവ്വാഴ്‌ച 1914.26 ഡോളറായിരുന്നത് ബുധനാഴ്‌ച 1896.69 ഡോളറായി കുറഞ്ഞു. ഇന്ന് 1903.95 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ വ്യാഴാഴ്‌ച 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,220 രൂപയാണ്.

Read Also: രാജ്യത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE