തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വിവിധ ജില്ലകളിൽ മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കാണ് സാധ്യത. രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്.
നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ബംഗാൾ, ഒഡീഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കുകയും തുടർന്നുള്ള 3-4 ദിവസത്തിനുള്ളിൽ കരയിൽ പ്രവേശിച്ച് ബംഗാൾ, വടക്കൻ ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്