എം.ബി.എ പരീക്ഷ ഓണ്‍ലൈനില്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കി. ടിജോ അക്കര സമര്‍പ്പിച്ച പരാതിയുടെ ഭാഗമായാണ് നടപടി.

Kerala News: കോവിഡ് മാര്‍ഗ നിര്‍ദ്ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്ക് എതിരെ നടപടി

സര്‍വകലാശാലയുടെ നിര്‍ദേശം അനുസരിച്ച് 300ഓളം കുട്ടികള്‍ എട്ട് പേപ്പറുകള്‍ ആണ് എഴുതേണ്ടത്. രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ മുഖേനയാണ് പരീക്ഷകളും ക്ലാസുകളും നടത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

കേസ് ഒക്ടോബര്‍ ഏഴിന് പരിഗണിക്കും. അതേസമയം മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE