കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്‌ഥാ പഠനം

By Staff Reporter, Malabar News
flood-in-kerala
Representational Image

കൊച്ചി: സംസ്‌ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‍ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്‌ഥാ പഠന റിപ്പോർട്. കൊച്ചി കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്തെ കാലവർഷം അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ പഠന റിപ്പോർട്. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്റി മീറ്റർ വരെ മഴ പെയ്യാം.

അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‍ഫോടനം സൃഷ്‌ടിക്കുക മിന്നൽ പ്രളയമാകും. ഇതിന് വഴി വയ്‌ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളായിരിക്കും. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്‌ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്‌ഥാ കേന്ദ്രം ഡയറക്‌ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള വിവിധ കാരണങ്ങളാണ് കാലാവസ്‌ഥാ മാറ്റത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശ സർവകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപ്പോ‍ർട് തയ്യാറാക്കിയത്.

Read Also: കനത്ത മഴ; സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE