മത സൗഹാർദ്ദത്തിന്റെ കേരള മോഡൽ; നബിദിന റാലിയെ വരവേറ്റ് ക്ഷേത്രം ഭാരവാഹികൾ

പള്ളിക്കും ക്ഷേത്രത്തിനുമായി ഒരേ പ്രവേശന കവാടവും കാണിക്ക വഞ്ചിയുമായി ജനശ്രദ്ധ നേടിയ ഇടം കൂടിയാണ് ഏരൂർ.

By Trainee Reporter, Malabar News
kollam rally
Ajwa Travels

കൊല്ലം: മത സൗഹാർദ്ദത്തിന്റെ, സാഹോദര്യത്തിന്റെ നബിദിനാഘഷമാണ് കൊല്ലം അഞ്ചലിലെ ഏരൂരിൽ ഇന്ന് നടന്നത്. അഞ്ചൽ ഏരൂർ ഇളവറാംകുഴി മുഹ്‌യുദ്ദീൻ മുസ്‌ലിം ജമാഅത്തിന്റെ നബിദിന റാലിയെ, ക്ഷേത്രം ഭാരവാഹികളാണ് മധുരം നൽകി സ്വീകരിച്ചത്. ശിവപുരം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഭാരവാഹികളാണ്, നബിദിന റാലിയെ മധുരത്താൽ പൊതിഞ്ഞത്.

പള്ളിക്കും ക്ഷേത്രത്തിനുമായി ഒരേ പ്രവേശന കവാടവും കാണിക്ക വഞ്ചിയുമായി ജനശ്രദ്ധ നേടിയ ഇടം കൂടിയാണ് ഏരൂർ. ലോകം മുഴുവൻ ഈ മതസൗഹാർദ്ദം അനുകരിക്കണമെന്നാണ് ഭാരവാഹികൾ പറയുന്നത്. സംസ്‌ഥാനത്തുടനീളം പ്രവാചക സ്‌മരണയിൽ നബിദിന റാലികൾ നടക്കുന്നതിനിടെ, മത സൗഹാർദ്ദത്തിന്റെ നല്ല മാതൃകകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരിക്കുകയാണ്. മത സാഹോദര്യത്തിന്റെ ‘റിയൽ കേരള മോഡൽ’ എന്നാണ് പലരും ഇതിന് അഭിപ്രായപ്പെടുന്നത്.

ഇതിനിടെ, മലപ്പുറത്തെ ഒരു നബിദിന റാലിയിൽ നിന്നുള്ള മറ്റൊരു കാഴ്‌ചയും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മഴയത്ത് കാത്തുനിന്ന പ്രദേശവാസിയായ ഷീന എന്ന യുവതി നബിദിന റാലിയിലെത്തിയ കുട്ടികൾക്ക് നോട്ടുമാല സമ്മാനിച്ച, മലപ്പുറത്തെ മതസൗഹാർദത്തിന്റ കാഴ്‌ചയും ലോകത്തിന് മാതൃകയാവുകയാണ്.

Most Read| ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE