അന്താരാഷ്‍ട്ര വനിതാ ദിനത്തിൽ പോലീസ് സ്‌റ്റേഷൻ ചുമതല വനിതാ ഓഫീസർക്ക്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: അന്താരാഷ്‍ട്ര വനിതാ ദിനമായ തിങ്കളാഴ്‌ച സംസ്‌ഥാനത്തെ പരമാവധി പോലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. സ്‍ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് കേരളാ പോലീസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നടപടി.

വനിതാ ഇൻസ്‌പെക്‌ടര്‍മാരും സബ് ഇൻസ്‌പെക്‌ടര്‍മാരും ഉള്ള സ്‌റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്‌റ്റേഷന്റെ ചുമതല വഹിക്കും. സ്‌റ്റേഷനില്‍ ഒന്നിലധികം വനിതാ സബ് ഇൻസ്‌പെക്‌ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്‌റ്റേഷനുകളില്‍ ലഭ്യമാക്കും. കഴിയുന്നത്ര പോലീസ് സ്‌റ്റേഷനുകളില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസറും ആ ദിവസം വനിതാ ഉദ്യോഗസ്‌ഥ ആയിരിക്കും.

വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്‌ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും.

അന്നേ ദിവസം മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലും വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ ആ ദിവസം സുരക്ഷാ ഡ്യൂട്ടിക്ക് വനിതാ കമാന്‍ഡോമാരെ നിയോഗിക്കും.

കൂടാതെ രാജ്ഭവനിലും ആ ദിവസം വനിതാ കമാന്‍ഡോകളെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തും. ഹൈവേ പട്രോള്‍ വാഹനങ്ങളിലും തിങ്കളാഴ്‌ച വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ സേവനം ലഭ്യമാക്കും.

വനിതാ ദിനത്തോട് അനുബന്ധിച്ച് ഓരോ ജില്ലയിലും സിസിറ്റിഎന്‍എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്‌ഥരെ കണ്ടെത്തി പുരസ്‌കാരവും നല്‍കും.

Also Read: ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE