സൂക്ഷിച്ചില്ലെങ്കിൽ ‘വൈറൽ’ ആകും; മുന്നറിയിപ്പുമായി കേരള പോലീസ്

By Trainee Reporter, Malabar News
CLUB HOUSE application
Ajwa Travels

വളരെ ചുരുങ്ങിയ സമയം കൊണ്ട് തരംഗം സൃഷ്‌ടിച്ച ക്ളബ് ഹൗസിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ഓഡിയോ ചാറ്റ് റൂമുകൾ അത്ര സ്വകാര്യമല്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‍ക്രീൻ റെക്കോർഡ് ചെയ്‌ത്‌ മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

പുത്തൻ സാമൂഹ്യ മാദ്ധ്യമങ്ങളിലെ അമിത ആത്‌മവിശ്വാസത്തോടെയുള്ള ഇടപെടലുകൾ നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. സൂക്ഷിച്ചില്ലെങ്കിൽ ‘വൈറൽ’ ആകുമെന്ന മുന്നറിയിപ്പും പോലീസ് നൽകുന്നുണ്ട്.

കേരള പോലീസിന്റെ മുന്നറിയിപ്പ്

സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും.

സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ല എന്നോർക്കുക. പുത്തൻ സാമൂഹ്യ മാദ്ധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്‌മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്‌പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‍ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്‌ത്‌ മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്‌റ്റ് ചെയ്യാനും കഴിയും.
.
സ്‍ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്‌സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളികളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വീഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ ‘സെൻസറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു.

ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്‌തുത വ്യക്‌തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസിലാകും. ഇവ സ്‍ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.

അതിനാൽ ശ്രദ്ധിക്കുക, സൂക്ഷിക്കുക.

Read also: ജെസിബിയിൽ നദി കടന്ന് ആരോഗ്യ പ്രവർത്തകർ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE