ജെസിബിയിൽ നദി കടന്ന് ആരോഗ്യ പ്രവർത്തകർ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

By Desk Reporter, Malabar News
Health workers sitting on JCB 'hands' across river
Ajwa Travels

കോവിഡ് മഹാമാരിയുടെ ഈ പ്രതികൂല സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർ നൽകുന്ന സേവനത്തെ എത്രകണ്ട് പ്രശംസിച്ചാലും മതിയാകില്ല. അത്രയേറെ അര്‍പ്പണ മനോഭാവത്തോടെയാണ് ഓരോ കോവിഡ് പോരാളിയും സേവനം ചെയ്യുന്നത്. മുന്നിലുള്ള എല്ലാ തടസങ്ങളെയും പ്രതിബന്ധങ്ങളെയും അവർ ‘ആത്‌മാർഥത’ കൊണ്ട് മറികടക്കുന്നു.

ഇപ്പോഴിതാ, ലഡാക്ക് എംപി ജംയാങ് സെറിങ് നമ്ഗ്യാല്‍ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രം ഒരിക്കൽ കൂടി ആരോഗ്യ പ്രവർത്തകരുടെ നിസ്വാർഥ സേവനത്തിന്റെ ഉദാഹരണമാകുന്നു. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ സേവനത്തിനായി ജെസിബിയിൽ ലഡാക്കിലെ ഒരു നദി കടക്കുന്ന ചിത്രമാണ് നമ്ഗ്യാല്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌. ലഡാക്കിലെ ഒരു ഗ്രാമീണ മേഖലയിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി പോകുകയാണ് ഇവർ. അതില്‍ രണ്ട് പേര്‍ പിപിഇ കിറ്റ് ധരിച്ചിട്ടുണ്ട്.

കോവിഡ് പോരാളികള്‍ക്ക് സല്യൂട്ട് നൽകിയ ലഡാക്ക് എംപി വീടുകളില്‍ സുരക്ഷിതരായും ആരോഗ്യത്തോടെയുമിരുന്ന് കോവിഡ് പോരാളികളോട് സഹകരിക്കണമെന്ന അഭ്യര്‍ഥനയും മുന്നോട്ട് വെക്കുന്നുണ്ട്. ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ ആരോഗ്യ പ്രവർത്തകർക്ക് നന്ദിയറിയിച്ച് നിരവധി പേരാണ് എത്തിയത്.

ലോകത്തിലെ ഏറ്റവും നൻമയുള്ള പ്രവർത്തിയാണ് മുന്നണി പോരാളികളുടേതെന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ ഓരോ ഇന്ത്യക്കാരനും ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനപരിശ്രമം തിരിച്ചറിയുന്നുണ്ടെന്നും അക്കാര്യം അവരെ അറിയിക്കണമെന്നും മറ്റൊരാള്‍ കമന്റ് ചെയ്‌തു.

കൂടാതെ, പ്രദേശത്തെ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചും ചര്‍ച്ചകള്‍ ഉയർന്നിട്ടുണ്ട്.

Most Read:  ഷെയ്‌ൻ നിഗത്തിന്റെ ‘ബർമുഡ’; മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE