2015ൽ ഇടത്തോട്ട് ചാഞ്ഞ കേരളം; 2020ൽ ആർക്കൊപ്പം?

By Desk Reporter, Malabar News
Malabar-News_local-body-election-result
Representational Image
Ajwa Travels

തിരുവനന്തപുരം: 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ ചെയ്‌ത വോട്ടിൽ 37.36 ശതമാനവും സ്വന്തമാക്കിയാണ് ഇടതുമുന്നണി വിജയിച്ചത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ മുൻ‌തൂക്കം നേടാൻ എൽഡിഎഫിനായി. 37.23 ശതമാനം വോട്ട് നേടിയെങ്കിലും യുഡിഎഫിന്റെ സീറ്റുകളിൽ അത് പ്രതിഫലിച്ചില്ല. മുന്നണിക്കു കനത്ത തിരിച്ചടി നേരിട്ടപ്പോൾ, എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ ഞെട്ടിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം. അഞ്ചു വർഷം മുൻപ് ഇടത്തോട്ട് ചാഞ്ഞ കേരളം ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

2015ലെ ജില്ല തിരിച്ചുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

കാസർഗോഡ്

2015ൽ 77.6 ശതമാനമായിരുന്നു പോളിംഗ്. ഇവിടെ നിലവിൽ ജില്ലാ പഞ്ചായത്ത് യുഡിഎഫിന്റെ കീഴിലാണ്. ആകെ 17 ഡിവിഷനിൽ യുഡിഎഫ്- 8, എൽഡിഎഫ്-7, ബിജെപി- 2. മൂന്ന് നഗരസഭകളിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും. ആറ് ബ്ളോക്ക് പഞ്ചായത്തിൽ എൽഡിഎഫ്– 4, യുഡിഎഫ്– 2 എന്നിങ്ങനെയാണു ഭരണം.

ഗ്രാമ പഞ്ചായത്ത് (38): യുഡിഎഫ്–19, എൽഡിഎഫ്–16. ബിജെപി–2, കോൺഗ്രസ് വിമത വിഭാഗമായ ഡിഡിഎഫ്–1. ഇത്തവണ വടക്കൻ കേരളത്തിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കാസർഗോഡായിരുന്നു; 77.14 ശതമാനം.

കണ്ണൂർ

2015ൽ പോളിംഗ് 78.90 ശതമാനമായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. കണ്ണൂർ കോർപറേഷൻ യുഡിഎഫ് ഭരണത്തിൻ കീഴിലാണ്. 2015ൽ കോർപ്പറേഷനിലേക്ക് 74.75 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് 71.59 ശതമാനവും. തിരഞ്ഞെടുപ്പ് നടക്കുന്ന 8 നഗരസഭയിൽ എൽഡിഎഫ്–5, യുഡിഎഫ്– 3 എന്നിങ്ങനെയാണു ഭരണം. ഒൻപതാമത്തെ നഗരസഭയായ മട്ടന്നൂരിൽ നിലവിലെ എൽഡിഎഫ് ഭരണസമിതിക്ക് 2022 വരെ കാലാവധിയുണ്ട്. ആന്തൂർ നഗരസഭയിൽ പ്രതിപക്ഷമില്ലാതെയാണ് എൽഡിഎഫ് ഭരണം. ആകെ 11 ബ്ളോക്ക് പഞ്ചായത്തിൽ എല്ലായിടത്തും എൽഡിഎഫ് ഭരണമാണ്. ഗ്രാമപഞ്ചായത്ത് (71): എൽഡിഎഫ്– 50, യുഡിഎഫ്– 21.

വയനാട്

അഞ്ചു വർഷം മുൻപ് 81.5 ശതമാനമായിരുന്നു പോളിംഗ്. വയനാട് ജില്ലാ പഞ്ചായത്തിൽ നിലവിൽ യുഡിഎഫ് ഭരണമാണ്. ആകെ 16 ഡിവിഷനിൽ യുഡിഎഫ്– 11, എൽഡിഎഫ്–5. ആകെയുള്ള മൂന്ന് നഗരസഭകളിലും എൽഡിഎഫ് ഭരണമാണ്. നാല് ബ്ളോക്ക് പഞ്ചായത്തിൽ യു‍‍ഡിഎഫ്– 3, എൽഡിഎഫ്– 1 എന്നിങ്ങനെയാണു കണക്ക്. ഗ്രാമ പഞ്ചായത്ത് (23): എൽഡിഎഫ്– 15, യുഡിഎഫ്– 8. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയ ജില്ല എന്ന ഖ്യാതി വായനാടിനാണ്; 79.49 ശതമാനം.

കോഴിക്കോട്

2015ൽ 80.1 ശതമാനമായിരുന്നു അകെ പോളിംഗ്. നിലവിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 27 ഡിവിഷനിൽ 18 എണ്ണവും എൽഡിഎഫിനും, യുഡിഎഫിന് ഒൻപതും. കോഴിക്കോട് കോർപ്പറേഷനിലും 50 വാർഡുകളിലെ വിജയവുമായി എൽഡിഎഫിനാണു ഭരണം. യുഡിഎഫ്- 18, ബിജെപി- 7 എന്നിങ്ങനെയാണു മറ്റു മുന്നണികളുടെ കണക്ക്. 2015ൽ കോർപറേഷനിലേക്ക് 74.7 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 70.28 ശതമാനമാണ് പോളിംഗ്. ജില്ലയിലെ ഏഴു നഗരസഭകളിൽ എൽഡിഎഫ് ആറിടത്തും യുഡിഎഫ് ഒരിടത്തും ഭരിക്കുന്നു. ബ്ളോക്ക് പഞ്ചായത്ത് (12): എൽഡിഎഫ് –10, യുഡിഎഫ്– 2. ഗ്രാമപഞ്ചായത്ത് (70): എൽഡിഎഫ്– 48, യുഡിഎഫ്– 21, ആർഎംപി– 1.

മലപ്പുറം

ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മൂന്നാമത്തെ ജില്ലയാണ് മലപ്പുറം–78.87ശതമാനം. 2015ൽ അത് 79.7 ശതമാനം ആയിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ആണ് ഭരിക്കുന്നത്. ആകെയുള്ള 32 ഡിവിഷനിൽ യുഡിഎഫ്– 27, എൽഡിഎഫ്– 5. ആകെ നഗരസഭ- 12. അതിൽ യുഡിഎഫ്– 9, എൽഡിഎഫ്– 3. ബ്ളോക്ക് പഞ്ചായത്ത് (15): യുഡിഎഫ്– 12, എൽഡിഎഫ്– 3. ഗ്രാമ പഞ്ചായത്ത് (94): യുഡിഎഫ്– 51, മുസ്‌ലിം ലീഗ് (മുന്നണിയില്ലാതെ)– 6 (കഴിഞ്ഞ തവണ 24 തദ്ദേശ സ്‌ഥാപനങ്ങളിൽ കോൺഗ്രസും മുസ്‌ലിം ലീഗും വെവ്വേറെയാണ് മൽസരിച്ചത്), എൽഡിഎഫ്– 35, ജനകീയ മുന്നണി– 2.

പാലക്കാട്

ഇത്തവണ 78.14 ശതമാനം വോട്ടാണ് പാലക്കാട് രേഖപ്പെടുത്തിയത്. 2015നെ അപേക്ഷിച്ച് നേരിയ കുറവ് മാത്രം. 2015ൽ 78.90 ആയിരുന്നു പോളിംഗ്. നിലവിൽ ജില്ലാപഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെ– 30. അതിൽ എൽഡിഎഫ്– 27, യുഡിഎഫ്– 3. ഏഴ് നഗരസഭയിൽ യുഡിഎഫ്– 4, എൽഡിഎഫ്– 2, ബിജെപി– 1. ബ്ളോക്ക് പഞ്ചായത്ത് (13): എൽഡിഎഫ്–11, യുഡിഎഫ്–2. ഗ്രാമപഞ്ചായത്ത് (88): എൽഡിഎഫ്–71, യുഡിഎഫ്–17.

തൃശൂർ

മധ്യകേരളത്തിൽ ഏറ്റവും കുറവ് പോളിംഗ് തൃശൂരിലായിരുന്നു –75.1 ശതമാനം. അഞ്ചു വർഷം മുന്‍പത്തെ പോളിംഗിൽ നിന്ന് നേരിയ കുറവ് ഇത്തവണ രേഖപ്പെടുത്തി. 2015ൽ 76.5ശതമാനമായിരുന്നു പോളിംഗ്. നിലവിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണമാണ്. ആകെ– 29 ഡിവിഷനിൽ എൽഡിഎഫ്– 20, യുഡിഎഫ്– 9. തൃശൂർ കോർപറേഷനിൽ എൽഡിഎഫ് ഭരണമാണ്.

കഴിഞ്ഞ തവണ കോർപ്പറേഷനിൽ 71.88% ആയിരുന്നു പോളിംഗ്. ഇത്തവണ അത് കുത്തനെ ഇടിഞ്ഞ് 63.31ൽ എത്തി. ജില്ലയിലെ ഏഴ് നഗരസഭകളിൽ ആറിൽ എൽഡിഎഫും ഒന്നിൽ യുഡിഎഫും ഭരിക്കുന്നു. ബ്ളോക്ക് പഞ്ചായത്ത് (16): എൽഡിഎഫ്–13, യുഡിഎഫ്– 3. ഗ്രാമ പഞ്ചായത്ത് (86): എൽഡിഎഫ്– 69, യുഡിഎഫ് –16, ബിജെപി– 1.

എറണാകുളം

2015ൽ 78.5ശതമാനം പോളിംഗ് രേഖപ്പെടുത്തിയ എറണാകുളത്ത് ഇത്തവണ 77.25 ശതമാനം ആയിരുന്നു പോളിംഗ്. 2015ൽ കോർപ്പറേഷനിലേക്ക് 69.62ശതമാനം പേരാണ് വോട്ടു ചെയ്‌തത്‌. എന്നാൽ ഇത്തവണ അത് 62.04ശതമാനം മാത്രമാണ്. ജില്ലാ പഞ്ചായത്ത് നിലവിൽ യുഡിഎഫാണ് ഭരിക്കുന്നത്. ആകെ 27 ഡിവിഷനിൽ യുഡിഎഫ്- 14, എൽഡിഎഫ്– 13.

അഞ്ചു വർഷം മുൻപ് ഭരണം തുടങ്ങുമ്പോൾ യുഡിഎഫ്- 16, എൽഡിഎഫ്- 11 എന്നായിരുന്നു നില. ഒരു കോൺഗ്രസ് അംഗത്തിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കുകയും പകരം സിപിഎം സ്‌ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. യുഡിഎഫിൽനിന്ന് കേരള കോൺഗ്രസ് (എം) പ്രതിനിധി എൽഡിഎഫിലേക്കും മാറി. കോർപ്പറേഷനിൽ ആകെയുള്ള 74 വാർഡിൽ യുഡിഎഫിന് 37 സീറ്റുണ്ട്. എൽഡിഎഫിന് 31ഉം ബിജെപിക്ക് രണ്ടും. നാല് സ്വതന്ത്രരിൽ ഒരാൾ യുഡിഎഫിനെയും 3 പേർ എൽഡിഎഫിനെയും പിന്തുണച്ചു. നഗരസഭ (13): യുഡിഎഫ് – 6, എൽഡിഎഫ്– 7. ബ്ളോക്ക് പഞ്ചായത്ത് (14): യുഡിഎഫ്– 9, എൽഡിഎഫ്– 5. ഗ്രാമ പഞ്ചായത്ത് (82): യുഡിഎഫ് –39, എൽഡിഎഫ്– 42, മറ്റുള്ളവർ– 1.

കോട്ടയം

2015ൽ 78.3 ശതമാനമുണ്ടായിരുന്ന കോട്ടയത്തെ പോളിംഗ് ഇത്തവണ 73.95ലേക്ക് കൂപ്പുകുത്തി. പോളിംഗിലുണ്ടായ 4.35 ശതമാനത്തിന്റെ കുറവ് ഏത് മുന്നണിയുടെ ഫലത്തെയായിരിക്കും ബാധിക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ജോസ്–ജോസഫ്–ജോർജ് പോരാട്ടത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ് രാഷ്‌ട്രീയ കേരളം. ഫലമെന്താലായും അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ജോസ്, ജോസഫ് പക്ഷങ്ങളുടെയും പിസി ജോർജിന്റെയും ശക്‌തിപ്രകടനം കൂടിയാകും.

നിലവിൽ ജില്ലാപഞ്ചായത്തിൽ എൽഡിഎഫിനു ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫ് ആണു ഭരിക്കുന്നത്. ആകെ 22 ഡിവിഷനില്‍ എൽഡിഎഫ്–11, യുഡിഎഫ്–10, ജനപക്ഷം അംഗം മരിച്ചതിനാൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. കോട്ടയത്തെ ആറ് നഗരസഭയിൽ യുഡിഎഫ്–5, എൽഡിഎഫ്–1 എന്നിങ്ങനെയാണു ഭരണം. ബ്ളോക്ക് പഞ്ചായത്ത് (11): യുഡിഎഫ്– 8, എൽഡിഎഫ്– 3. ഗ്രാമപഞ്ചായത്ത് (71): യുഡിഎഫ്– 43, എൽഡിഎഫ്– 28.

ഇടുക്കി

2015ൽ 79.7 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ജില്ലയിൽ ഇത്തവണ 74.68 ശതമാനമായിരുന്നു പോളിംഗ്. പോളിംഗിലെ കുറവിനൊപ്പം കേരളാ കോൺഗ്രസിലെ വഴിപിരിയലും ഇത്തവണ എല്ലാ കണ്ണുകളും ഇടുക്കിയിലേക്കു നീളാൻ കാരണമാണ്. നിലവിൽ ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഭരണമാണ്. ആകെ 16 ഡിവിഷനിൽ യുഡിഎഫ് – 11, എൽഡിഎഫ് – 5. നഗരസഭ (2): യുഡിഎഫ് – 2, എൽഡിഎഫ് – 0. ബ്ളോക്ക് പഞ്ചായത്ത് (8): യുഡിഎഫ് – 6, എൽഡിഎഫ് –2. ഗ്രാമ പഞ്ചായത്ത് (52): യുഡിഎഫ് – 25, എൽഡിഎഫ്– 27.

ആലപ്പുഴ

2015ൽ 79.7 ശതമാനമായിരുന്നു പോളിംഗ് പക്ഷെ ഇത്തവണ 77.4ൽ ഒതുങ്ങി. നിലവിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണമാണ്. ആകെ ഡിവിഷൻ –23, എൽഡിഎഫ്: 17, യുഡിഎഫ്: 6. നഗരസഭ (6): യുഡിഎഫ് – 4, എൽഡിഎഫ് – 2 (യുഡിഎഫ് ഭരിക്കുന്ന ചേർത്തല നഗരസഭയിൽ അധ്യക്ഷൻ കേരള കോൺഗ്രസ് (ജോസ്) വിഭാഗക്കാരനായിരുന്നു). ബ്ളോക്ക് പഞ്ചായത്ത് (12): എൽഡിഎഫ് – 10, യുഡിഎഫ് – 2. ഗ്രാമപഞ്ചായത്ത് (72): എൽഡിഎഫ് – 48, യുഡിഎഫ് – 23, എൽഡിഎഫ്, യുഡിഎഫ് പിന്തുണയോടെ ബിജെപി വിരുദ്ധ മുന്നണി – 1.

പത്തനംതിട്ട

ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ ജില്ലയാണ് പത്തനംതിട്ട; 69.72 ശതമാനം. അഞ്ച് വർഷം മുൻപ് 72.5ശതമാനം ആയിരുന്നു പോളിംഗ്. കോൺഗ്രസ് ഒറ്റക്ക് ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പത്തനംതിട്ട. ആകെയുള്ള 16 ഡിവിഷനിൽ യുഡിഎഫ്–10, എൽഡിഎഫ്–6. യുഡിഎഫിനൊപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് (എം) അംഗം ജോസ് വിഭാഗത്തോടൊപ്പം എൽഡിഎഫിലേക്കു പോയി. നാല് നഗരസഭകളിൽ എൽഡിഎഫ്–2, യുഡിഎഫ്–2 എന്നിങ്ങനെയായിരുന്നു ജയം. 8 ബ്ളോക്ക് പഞ്ചായത്തിൽ എൽഡിഎഫ്–4, യുഡിഎഫ്–4. ഗ്രാമ പഞ്ചായത്ത് (53): എൽഡിഎഫ്– 25, യുഡിഎഫ്– 21, ബിജെപി– 3, സംയുക്‌ത മുന്നണി (ബിജെപി– സിപിഎം– കോൺഗ്രസ് സഖ്യം)–4.

കൊല്ലം

ഇത്തവണ 73.8ശതമാനമായിരുന്നു പോളിംഗ്. 2015ൽ ഇത് 74.9 ശതമാനമായിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിനാണു ഭരണം. ആകെയുള്ള 26 ഡിവിഷനിൽ എൽഡിഎഫ് – 22, യുഡിഎഫ്: 4. ആകെ 55 വാർഡുകളുള്ള കൊല്ലം കോർപറേഷനിലും മുന്നിൽ എൽഡിഎഫാണ്- 37 സീറ്റ്. ഇവിടെ യുഡിഎഫ് – 15, ബിജെപി -2, എസ്‌ഡിപിഐ -1. കോർപ്പറേഷനിൽ 2015ലെ പോളിംഗ് ശതമാനം 69.9 ആയിരുന്നു. ഇത്തവണ അത് 66.21ലേക്ക് താഴ്ന്നു. ആകെയുള്ള നാല് നഗരസഭകളിൽ എല്ലായിടത്തും എൽഡിഎഫ് ഭരണം. 11 ബ്ളോക്ക് പഞ്ചായത്തിലും പൂർണമായും എൽഡിഎഫ് ഭരണമാണ്. ഗ്രാമപ​​​ഞ്ചായത്ത് (വാർഡ് 68): എൽഡിഎഫ്- 57, യുഡിഎഫ്- 11 എന്നിങ്ങനെയാണു കണക്ക്.

തിരുവനന്തപുരം

2015ൽ 71.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരുവനന്തപുരത്ത് ഇത്തവണ 70.04 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് നടന്ന രണ്ടാമത്തെ ജില്ലയാണ് തിരുവനന്തപുരം. നിലവിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണമാണ്. ആകെ–26 ഡിവിഷൻ. അതിൽ സിപിഎം-16, സിപിഐ- 3, കോൺഗ്രസ്- 6, ബിജെപി- 1 എന്നിങ്ങനെയാണ് കണക്ക്.

100 വാർഡുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിലും എൽഡിഎഫ് ഭരണമാണ്. എൽഡിഎഫ്- 44, ബിജെപി- 34, യുഡിഎഫ്- 21, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണു കക്ഷിനില. 2015ൽ കോർപ്പറേഷനിലേക്ക് 62.9 ശതമാനം പേർ വോട്ടുചെയ്‌തപ്പോൾ ഇത്തവണ അത് 59.96 ശതമാനത്തിലൊതുങ്ങി. ജില്ലയിലെ നാല് നഗരസഭകളിൽ എല്ലായിടത്തും എൽഡിഎഫ് ഭരണമാണ്. 11 ബ്ളോക്ക് പഞ്ചായത്തിൽ എൽഡിഎഫ്–10, യുഡിഎഫ്–1 എന്നിങ്ങനെയാണു കണക്ക്. 73 ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ്– 49, യുഡിഎഫ് –21, ബിജെപി –3 എന്നിങ്ങനെയും.

2020 തദ്ദേശ തിരഞ്ഞെടുപ്പ് തൽസമയ ഫലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE