തിരുവനന്തപുരം : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിൻ ഇന്ന് മുതൽ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകാൻ തീരുമാനിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പ്. നിലവിൽ മൂന്നാഘട്ട ട്രയൽ നടക്കുന്ന കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ. കോവിഡ് മുന്നണിപ്പോരാളികൾക്ക് ഇന്നലെ മുതൽ വാക്‌സിൻ നൽകി തുടങ്ങിയിരുന്നു. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവീഷീൽഡ് വാക്‌സിനാണ് ഇന്നലെ മുന്നണിപ്പോരാളികൾക്ക് നൽകിയത്.
അതേസമയം തന്നെ ആരോഗ്യപ്രവർത്തകർക്ക് കോവീഷീൽഡ് തന്നെ നൽകുന്നത് തുടരാനും അധികൃതർ തീരുമാനിച്ചു. ഒപ്പം വിവിധ കേന്ദ്രങ്ങളിൽ ശേഷിക്കുന്ന കോവിഷീൽഡ് തിരിച്ചെടുക്കാനും ജില്ല മെഡിക്കൽ ഓഫിസർമാരോട് ആവശ്യപ്പെട്ടു. മൂന്നാംഘട്ട ട്രയൽ നടക്കുന്ന കൊവാക്‌സിൻറെ ഒരു ലക്ഷം ഡോസ് ഇതിനോടകം കേരളത്തിൽ എത്തിയിട്ടുണ്ട്.
കൊവാക്‌സിൻ സ്വീകരിക്കുന്ന ആളുകളോട് അതിനെ കുറിച്ചുള്ള കാര്യങ്ങൾ പൂർണ്ണമായും അറിയിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ട്രയൽ നടക്കുന്ന വാക്‌സിനാണെന്നും, അതിന്റെ മറ്റ് വിവരങ്ങളും കൈമാറിയ ശേഷം മാത്രമേ വാക്‌സിൻ കുത്തിവെപ്പ് നടത്താൻ പാടുള്ളൂ എന്നും വാക്‌സിനേഷൻ കേന്ദ്രത്തിലുള്ള ആളുകൾക്ക് അധികൃതർ നിർദേശം നൽകി.
Read also : വയനാട് ജില്ലക്ക് പ്രത്യേക പാക്കേജ്; പ്രഖ്യാപനം ഇന്ന്; മുഖ്യമന്ത്രി കൽപറ്റയിലേക്ക്