‘എന്നെ കൊന്നോളൂ’; വികാരഭരിതയായി സ്വപ്‌ന, മാദ്ധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണു

By News Desk, Malabar News
'Kill me'; swapna emotionally, become unconscious in front of the media
Representational Image

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന. ഏറെ വൈകാരികമായാണ് സ്വപ്‌ന സംസാരിച്ചത്.

‘ഷാജ് കിരൺ പറഞ്ഞപോലെയെല്ലാം സംഭവിക്കുകയാണ്. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. അതുപോലെ ഇന്ന് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു, അതും നടന്നു. ഒരു ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജിനെതിരെ കേസെടുക്കുന്നില്ല. ഒരു ഭീകരവാദിയെപൊലെ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നത് എന്തിനാണ്?’ സ്വപ്‌ന ചോദിക്കുന്നു. രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞ സ്വപ്‌ന വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണു.

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സ്വപ്‌നയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിലപേശല്‍ നടന്നെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് ഷാജ് കിരണിന്റെ ശബ്‌ദ സന്ദേശം താന്‍ പുറത്തുവിട്ടതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. തന്നെ ഉപദ്രവിക്കുന്നത് നിര്‍ത്തണം. അഭിഭാഷകനെ മാറ്റിക്കൊണ്ടിരിക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്നും സ്വപ്‍ന കൂട്ടിച്ചേർത്തു. തന്നെ വേണമെങ്കില്‍ ഇല്ലാതാക്കാന്‍ നോക്കിക്കോളൂ. എന്നാല്‍ തനിക്കൊപ്പമുള്ള മറ്റുള്ളവരെ അതില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിനാണ് പോലീസ് കേസെടുത്തത്. കെഎസ്‌ആര്‍ടിസി ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് കേസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിലില്‍ കിട്ടിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

തൃശൂര്‍ സ്വദേശിയും അഭിഭാഷകനുമായ വിആര്‍ അനൂപിന്റെ പരാതിയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ഫോട്ടോ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌ത്‌ മതപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കൃഷ്‌ണരാജ് കുറിപ്പെഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നല്‍കുകയായിരുന്നു. ഐപിസി 295 എ പ്രകാരമാണ് കേസെടുത്തത്.

Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE