ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും പഠനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

By Esahaque Eswaramangalam, Chief Editor
  • Follow author on
Kerala CM Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ
Ajwa Travels

ദേവികയുടെ മരണം ഏറെ ദുഖകരമാണെന്നും മരണം സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണവും നടത്തുന്നുണ്ട്. അതിനാൽ, മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സംസ്ഥാനത്ത് 2, 61, 784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവ് ഉണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട് . ഈ കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ടവരാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാനാകുമെന്ന് സർക്കാരിന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വളാഞ്ചേരിയിലെ ദേവികയുടെ മരണം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതല്‍ 12ാം ക്ലാസ് വരെയുള്ളത് 41 ലക്ഷം കുട്ടികളാണ്. പ്ലസ് വണ്‍ ഒഴികെയുള്ള കണക്കാണിത്. ഇതിലെ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവ് ഉണ്ട്. ദേവിക പഠിച്ച സ്‌കൂളില്‍ 25 കുട്ടികള്‍ക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്നും കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ, മുഴുവൻ പഞ്ചായത്തുകളിലും നടന്ന യോഗങ്ങളിൽ എല്ലാ വാര്‍ഡിലെയും കുട്ടികളുടെ പ്രശ്‌നം പരിഹരിക്കാന്‍ പരിപാടി തയ്യാറാക്കിയിരുന്നു. പിടിഎ കമ്മിറ്റിയും കുട്ടികള്‍ക്ക് നെറ്റും ടിവിയും ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ക്ലാസധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്നും അറിയിച്ചിരുന്നു.
.
ആദ്യമായാണ് ഇത്തരം ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു. ഈ തീരുമാനം എടുത്തപ്പോള്‍ തന്നെ എത്ര കുട്ടികള്‍ക്ക് ഇത് സാധ്യമാകുമെന്നും പരിശോധിച്ചിരുന്നു. അധ്യാപകരോട് കുട്ടികളെയും രക്ഷിതാക്കളെയും ബന്ധപ്പെട്ട് പരിശോധിക്കാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് 2,6,1784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയത്. സര്‍ക്കാരിനെ സംബന്ധിച്ച് ഈ കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ടവരാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാനാകുമെന്ന ഉറപ്പുണ്ട്. എല്ലാ എംഎല്‍എമാരുടെയും പിന്തുണ ഇക്കാര്യത്തില്‍ തേടിയിരുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഇതിനായി ശ്രദ്ധിച്ചു.

ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേഷണമാണ്. എല്ലാ കുട്ടികളെയും അപ്പോഴേക്കും ഈ സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരാൻ സാധിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ താത്കാലിക പഠന സൗകര്യമാണ്. മഹാമാരിയെ നേരിടുന്ന നാട് എത്ര കാലം കൊണ്ട് പൂര്‍വ്വ സ്ഥിതിയിലാകുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. പഠനം, ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്. അതിനവസരം വന്നാല്‍ അപ്പോള്‍ തന്നെ സാധാരണ നിലയില്‍ ക്ലാസ് ആരംഭിക്കും. ഇപ്പോൾ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനം. ഓൺ ലൈൻ പഠനം കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും അനിവാര്യമാണ്.

പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള ക്രമീകരണം പുരോഗമിക്കുന്നുണ്ട്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു. ബെവ്‌കോ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 500 ടിവികള്‍ വാങ്ങിനല്‍കാന്‍ തീരുമാനിച്ചു. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും ഈ പ്രവര്‍ത്തനത്തില്‍ ഇപ്പോൾ പങ്കാളികളാകുന്നു. എന്തെങ്കിലും ചെറിയ കുറവുകൾ ഇനിയുമുണ്ടങ്കിൽ അവ പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പ് നടത്തി വരുന്നു. ക്ലാസ് ലഭിക്കാത്ത കുട്ടികള്‍ക്ക് അത് ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വിവിധ പരിശ്രമങ്ങള്‍ വേറെയും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE