കെഎൻഎ ഖാദറിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം; വിമർശിച്ച് സമസ്‌ത നേതാക്കൾ

By Desk Reporter, Malabar News
KNA-Khader

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുസ്‌ലിം ലീഗ് നേതാവ് കെഎൻഎ ഖാദറിനെതിരെ വിമർശനവുമായി സമസ്‌ത ഇകെ വിഭാഗം നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂർ ക്ഷേതത്തിൽ സന്ദർശനം നടത്തിയതിന് എതിരെയാണ് സമസ്‌ത യുവജന വിഭാഗമായ എസ്‌വൈഎസിന്റെ നേതാക്കളായ അബ്‌ദുൾ ഹമീദ് ഫൈസി അമ്പലക്കടവും നാസർ ഫൈസി കൂടത്തായിയും വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഏകദൈവ വിശ്വാസി ശിര്‍ക്ക് (ബഹുദൈവാരാധന) ചെയ്‌തുകൊണ്ട്‌ ‘മതേതരത്വം’ പ്രകടിപ്പിക്കുന്നത് കപടതയാണെന്നും ‘ഗുരുവായൂരപ്പന്‍ തന്നെ കാണുന്നുണ്ടെന്നും എല്ലാം അറിയുന്നുണ്ടെന്നും അനുഗ്രഹിക്കുമെന്നും’ പറയുന്നത് ആദര്‍ശത്തെ ബലികഴിച്ചു കൊണ്ടാണെന്നും ആണ് നാസര്‍ ഫൈസി ആരോപിക്കുന്നത്. ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്‌ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവ വിശ്വാസികള്‍ പോലും പറയില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, മുസ്‌ലിം സംഘടനകളുടെ നേതൃസ്‌ഥാനത്ത് ഇരിക്കുന്നവര്‍ ഇപ്രകാരം ചെയ്യുന്നത് അനുയായികള്‍ക്ക് ഇങ്ങനെയൊക്കെ ആകാമെന്ന തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് അബ്‌ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

മതേതരത്വമെന്നാല്‍ എല്ലാ മതങ്ങളില്‍ നിന്നും അല്‍പാല്‍പം എടുക്കലല്ലെന്നും അതിന് പേര് അക്ബര്‍ ചക്രവര്‍ത്തിയുടെ ‘ദീനെ ഇലാഹി’ എന്നാണ് എന്നും അബ്‌ദുൾ ഹമീദ് ഫൈസി പറയുന്നു. “ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കില്‍ ആ മതേതരത്വം നമുക്ക് വേണ്ട,”- എന്നാണ് അബ്‌ദുൾ ഹമീദ് ഫൈസിയുടെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി കൈകൂപ്പി തൊഴുത് കാണിക്കയിട്ടാണ് കെഎന്‍എ ഖാദര്‍ പ്രചാരണം തുടങ്ങിയത്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്‌മാരക സ്‌തൂപത്തിനു മുന്നിലെത്തി അദ്ദേഹം പുഷ്‌പാർച്ചന നടത്തുകയും ചെയ്‌തിരുന്നു.

“ഗുരുവായൂരിലെ എല്ലാ വിശ്വാസികളും വിശ്വാസമില്ലാത്തവരും രാഷ്‌ട്രീയമുള്ളവരും അല്ലാത്തവരും എനിക്ക് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഭഗവാന്‍ ഗുരുവായൂരപ്പന്‍ എന്റെ, ഞങ്ങളുടെ മനസ് കാണുന്നുണ്ട്. അദ്ദേഹം തീര്‍ച്ചയായും അനുഗ്രഹിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഈ രാഷ്‌ട്രീയ കുചേലന്റെ അവില്‍പ്പൊതി ഭഗവാന്‍ സ്വീകരിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്,”- എന്നായിരുന്നു ക്ഷേത്ര നടയിലെത്തി തൊഴുതതിന് ശേഷം കെഎന്‍എ ഖാദർ പ്രതികരിച്ചത്.

Also Read:  ‘ഒരേ വ്യക്‌തിക്ക് നാലും അഞ്ചും വോട്ട്’; വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE