യാത്രാനിരക്ക് പകുതിയാക്കി കൊച്ചി മെട്രോ; നാളെമുതൽ പ്രാബല്യത്തിൽ

By News Bureau, Malabar News
kochi metro
Ajwa Travels

കൊച്ചി: യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. ബുധനാഴ്‌ച(20) മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. ഫ്‌ളെക്‌സി ഫെയർ സംവിധാനമാണ് കൊച്ചി മെട്രോയിൽ നടപ്പാക്കുക.

തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മുതൽ മുതൽ 10.50 വരെയും എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവിൽ ടിക്കറ്റ് ലഭിക്കുന്നതാണ്.

കൊച്ചി 1 കാർഡ് ഉടമകൾക്കും അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാവർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.

അതേസമയം കൊച്ചി മെട്രോ സർവീസ് നീട്ടി. കൊച്ചി മെട്രോയുടെ അവസാന സർവീസ് ഇനി മുതൽ രാത്രി 10 മണിക്കായിരിക്കും പുറപ്പെടുക. നേരത്തെ 9 മണിക്കായിരുന്നു അവസാന സർവീസ് നടത്തിയിരുന്നത്. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സർവീസ് നീട്ടാൻ അധികൃതർ തീരുമാനിച്ചത്. രാത്രി 9 മണിക്കും 10 മണിക്കും ഇടയിലുള്ള സർവീസുകൾ തമ്മിലുള്ള ഇടവേള 20 മിനിട്ടായിരിക്കും.

Most Read: ഇടുക്കി ഡാം ഇന്ന് തുറക്കും; 11 ഡാമുകളില്‍ റെഡ് അലര്‍ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE