കൊച്ചി മെട്രോ; അവസാന സർവീസ് ഇനിമുതൽ രാത്രി 10ന്

By Team Member, Malabar News
Kochi Metro Service
Representational Image
Ajwa Travels

എറണാകുളം: കൊച്ചി മെട്രോയുടെ സർവീസ് നീട്ടിയതായി കെഎംആർഎൽ. ഇനി മുതൽ കൊച്ചി മെട്രോയുടെ അവസാന സർവീസ് രാത്രി 10 മണിക്കായിരിക്കും പുറപ്പെടുക. നേരത്തെ 9 മണിക്കായിരുന്നു അവസാന സർവീസ് നടത്തിയിരുന്നത്. തുടർന്ന് യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ സർവീസ് നീട്ടാൻ അധികൃതർ തീരുമാനിച്ചത്.

രാത്രി 9 മണിക്കും 10 മണിക്കും ഇടയിലുള്ള സർവീസുകൾ തമ്മിലുള്ള ഇടവേള 20 മിനിട്ടായിരിക്കും. അതേസമയം കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ ഇന്ന് കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു. കെഎംആർഎല്ലിന്റെ വിവിധ പദ്ധതികളായ ഫേസ് 1 വിപുലീകരണം, ഫേസ് 2 വാട്ടർ മെട്രോ, ഐയുആർഡബ്ള്യൂടിഎസ്, എൻഎംടി എന്നിവയുടെ വിശദമായ വിവരങ്ങൾ കൊച്ചി മെട്രോ എംഡി അദ്ദേഹത്തിന് കൈമാറി. കൂടാതെ എല്ലാ പദ്ധതികളിലും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്‌തു.

Read also: സഹോദരിയ്‌ക്ക് കുഞ്ഞുപിറന്നു; ഫ്രീയായി പെട്രോൾ വിതരണം ചെയ്‌ത് യുവാവിന്റെ ‘വിലകൂടിയ’ ആഘോഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE