സഹോദരിയ്‌ക്ക് കുഞ്ഞുപിറന്നു; ഫ്രീയായി പെട്രോൾ വിതരണം ചെയ്‌ത് യുവാവിന്റെ ‘വിലകൂടിയ’ ആഘോഷം

By News Desk, Malabar News
Free Petrol_MP Man
Representational Image

ഭോപ്പാൽ: സഹോദരിയ്‌ക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് വൈറലായിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു യുവാവ്. സന്തോഷം വരുമ്പോൾ മധുരം വിതരണം ചെയ്യുന്ന രീതി പൊളിച്ചെഴുതിയ യുവാവ് നാട്ടുകാർക്ക് വിതരണം ചെയ്‌തത്‌ പെട്രോളാണ്, അതും ഫ്രീയായി. മധ്യപ്രദേശിലെ ബൈത്തൂൽ ജില്ലയിൽ പമ്പുടമയായ ദീപക് സിനാനിയാണ് ഈ ‘വിലകൂടിയ’ ആഘോഷം നടത്തിയത്. ദീപകിന്റെ സഹോദരി ശിഖ പോർവാൾ ഒരു പെൺകുഞ്ഞിനാണ് ജൻമം നൽകിയത്.

വേറിട്ട ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോൾ ദീപക് പറയുന്നതിങ്ങനെ, ‘കഴിഞ്ഞ മാർച്ചിലാണ് പെട്രോൾ പമ്പ് തുറന്നത്. അന്ന് മുതൽ തന്നെ ഉപയോക്‌താക്കൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. നവരാത്രിയും സഹോദരിയുടെ കുഞ്ഞിന്റെ ജനനവും ഒന്നിച്ചായതോടെ ഇതാണ് നല്ല സമയം എന്ന് തീരുമാനിക്കുകയായിരുന്നു.

വിലകുറഞ്ഞ പരസ്യതന്ത്രമായി ഇത് ജനങ്ങൾ എടുക്കുമോ എന്ന ആശങ്കയൊന്നും ദീപക്കിനില്ല. ഓരോ ഉപയോക്‌താവും അടിക്കുന്ന പെട്രോളിന്റെ 10 മുതൽ 15 ശതമാനം കൂടുതൽ പെട്രോൾ സൗജന്യമായി അടിച്ചുനൽകും എന്നതാണ് ദീപക് മുന്നോട്ട് വെക്കുന്ന ഓഫർ. അഷ്‌ടമി, നവമി, ദസറ ദിനങ്ങളായ ഒക്‌ടോബർ 13, 14, 15 ദിവസങ്ങളിലാണ് ഈ ഓഫർ ലഭിക്കുന്നത്. ഇന്നാണ് അവസാന ദിവസം.

ഏറ്റവും കൂടുതൽ ഉപയോക്‌താക്കൾ പെട്രോൾ അടിക്കാൻ എത്തുന്ന രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് അഞ്ച് മുതൽ 7 വരെയുമാണ് സൗജന്യ പെട്രോൾ ലഭിക്കുക. 100 രൂപയ്‌ക്ക് പെട്രോൾ അടിക്കുന്നവർക്ക് അഞ്ച് ശതമാനം കൂടുതൽ പെട്രോൾ സൗജന്യമായി ലഭിക്കും. 200500 വരെ രൂപയ്‌ക്ക് പെട്രോൾ വാങ്ങുന്നവർക്ക് പത്ത് ശതമാനം അധിക പെട്രോളാണ് സൗജന്യമായി ലഭിക്കുക.

ഈ ഓഫറിലൂടെ തന്റെ സന്തോഷമാണ് പങ്കുവെക്കുന്നത്. തന്റെ സഹോദരി വികലാംഗയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുഞ്ഞു പിറക്കുന്നതിനും ദീപക് പറയുന്നു.

അതേസമയം, രാജ്യത്ത് ദിനംപ്രതി പെട്രോൾ വില വർധിച്ചുവരികയാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 101.40 രൂപയുമാണ് വില. ഡെൽഹിയിലും കൊൽക്കത്തയിലും പെട്രോൾ വില ഉയർന്നു തന്നെ നിൽക്കുകയാണ്. ഡീസൽ വിലയും തൊട്ടുപിന്നാലെയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവും ഉയരുകയാണ്. ഇതിനിടെയാണ് ദീപക്കിന്റെ വേറിട്ട ആഘോഷം ചർച്ചയായിരിക്കുന്നത്.

Also Read: ഭീതിയൊഴിഞ്ഞു; നീലഗിരിയിലെ നരഭോജി കടുവ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE