മലപ്പുറം കൊണ്ടോട്ടിയിൽ എസ്‌ഐക്ക് കുത്തേറ്റു

By Syndicated , Malabar News
Husband kills wife at Kottarakkara
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ എസ്ഐക്ക് കുത്തേറ്റു. പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനിയിൽ പ്രശ്‌നമുണ്ടാക്കിയ പ്രതിയെ പിടികൂടാൻ എത്തിയ കൊണ്ടോട്ടി എസ്ഐ രാമചന്ദ്രനാണ് കുത്തേറ്റത്. കൈക്ക് പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ ആയിരുന്നു സംഭവം. ഒരാൾ വന്ന് ജോലിക്ക് തടസമുണ്ടാക്കുന്നു എന്ന് പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനി അധികൃതർ പോലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് അന്വേഷണത്തിന് രാമചന്ദ്രൻ സ്‌ഥലത്തെത്തിയത്. തുടർന്ന് പ്രതിയുമായി വാക്കേറ്റമുണ്ടാവുകയും ഇയാൾ എസ്ഐയെ കുത്തി പരുക്കേൽപിക്കുകയും ആയിരുന്നു. പ്രതി ഹരീഷിനെ പോലീസ് പിടികൂടിയിട്ടുണ്ട്.

Read also: അപകട സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തി പൊളിച്ചു നീക്കും; കൊച്ചി നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE