കോട്ടപ്പടി താലൂക്കാശുപത്രി കോവിഡ് വെന്റിലേറ്റർ ആരംഭിക്കാത്തത് പ്രതിഷേധാർഹം; എസ്‌വൈഎസ്‍

By Desk Reporter, Malabar News
Kottapadi Taluk hospital Covid ventilator Not Starting is Protestable; SYS
എസ്‌വൈഎസ്‍ സോണ്‍ യൂത്ത് കൗണ്‍സില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയില്‍ സജ്‌ജീകരിച്ച കോവിഡ് വെന്റിലേറ്ററുകള്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സില്‍ പ്രതിഷേധിച്ചു.

കഴിഞ്ഞ ജൂണിലാണ് ആശുപത്രിയില്‍ പ്രത്യേക കോവിഡ് ക്രിട്ടിക്കല്‍ യൂണിറ്റ് ഉൽഘാടനം ചെയ്‌തത്‌. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭരണാനുമതിയോടെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയില്‍ നിന്നും അനുവദിച്ച 1 കോടി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കോവിഡ് ക്രിട്ടിക്കല്‍ യൂണിറ്റ് ഒരുക്കിയത്.

15 ഐസിയു ബെഡുകള്‍, 10 വെന്റിലേറ്ററുകള്‍, കോവിഡ് സ്‌റ്റബിലൈസേഷന്‍ യൂണിറ്റ്, ഗുരുതരാവസ്‌ഥയിലുള്ളവരെ ചികിൽസിക്കുന്നതിന് അഞ്ച് ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ് ബെഡുകളുമാണ് ഒരുക്കിയത്. കൂടാതെ കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഉൽഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും പ്രവര്‍ത്തിക്കുന്നില്ലെന്നത് നിരാശാജനകമാണ്; എസ്‌വൈഎസ്‍ വിശദീകരിച്ചു.

സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തടസമെന്നാണ് അധികൃതരുടെ വിശദീകരണം. മികച്ച ചികിൽസ വേണ്ടവര്‍ ഇപ്പോഴും കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്. അതും ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലെത്താനാകുക. ജില്ലാ ആസ്‌ഥാന നഗരിയിലെ പ്രധാന സര്‍ക്കാര്‍ ആതുരാലയമായിട്ടും 24 മണിക്കൂര്‍ ചികിൽസ സൗകര്യം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലില്ല എന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്; എസ്‌വൈഎസ്‍ വ്യക്‌തമാക്കി.

Kottapadi Taluk hospital Covid ventilator Not Starting is Protestable; SYSഇതെല്ലാം പരിഹരിക്കാനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് കൈകൊള്ളണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും ആവശ്യപ്പെട്ടു. മഅ്ദിന്‍ കാമ്പസില്‍ നടന്നയൂത്ത് കൗണ്‍സില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം ഉൽഘാടനം ചെയ്‌തു.  സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി അധ്യക്ഷത വഹിച്ചു.

Kottapadi Taluk hospital Covid ventilator Not Starting is Protestable; SYSജില്ലാ സെക്രട്ടറി ശക്കീര്‍ അരിമ്പ്ര യോഗത്തിൽ വിഷയാവതരണം നടത്തി. സോണ്‍ മെന്റര്‍ സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി കൗണ്‍സിലിന് നേതൃത്വം നല്‍കി. പ്രവര്‍ത്തന സാമ്പത്തിക റിപ്പോര്‍ട്ട്, പദ്ധതി അവതരണം, അവാര്‍ഡ് ദാനം എന്നിവ പരിപാടിയില്‍ നടന്നു. സയ്യിദ് ജഅ്ഫര്‍ തുറാബ് പാണക്കാട്, സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, എംകെ അബ്‌ദുസലാം, മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ഹുസൈന്‍ മിസ്ബാഹി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്‌ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, ബദ്‌റുദ്ധീന്‍ കോഡൂര്‍, സിദ്ധീഖ് പുല്ലാര, അക്ബര്‍ പുല്ലാണിക്കോട്, എംടി ശിഹാബുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

Most Read: ‘കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം അശാസ്‌ത്രീയം, പ്രായോഗികമല്ല’; കേരളം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE