കോട്ടയം: കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു. മറ്റക്കര പാദുവയിൽ ആണ് സംഭവം. പാദുവ സ്വദേശിനി ശാന്തയാണ്(65) വെട്ടേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. മകൾ രാജേശ്വരിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇവർക്ക് മാനസികാസ്വാസ്‌ഥ്യം ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്‌തമാക്കി. സംഭവം നടക്കുമ്പോൾ അമ്മയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
Most Read: കല്ലിടലിന് പകരം ജിപിഎസ് സർവേ; ടെൻഡർ വിളിച്ച് കെ റെയിൽ