മാനന്തവാടി സ്‌റ്റേഷനിൽ കോവിഡ് വ്യാപനം; രണ്ടാഴ്‌ചക്കിടെ 15 പോലീസുകാർക്ക് രോഗം

By Trainee Reporter, Malabar News
Mananthavadi Police Station
Ajwa Travels

വയനാട്: മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രണ്ടാഴ്‌ചക്കിടെ ഇവിടെയുള്ള 15 പോലീസുകാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. നാല് എസ്‌ഐ ഉൾപ്പടെ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. നിലവിൽ ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. അതേസമയം, രോഗലക്ഷണമുള്ള പോലീസുകാർ ഇനിയും സ്‌റ്റേഷനിൽ ഉണ്ട്.

നിലവിൽ രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും കഴിഞ്ഞ തവണയും രോഗം വന്നവരാണ്. രണ്ടാഴ്‌ചക്കുള്ളിലാണ് ഇവിടെ രോഗവ്യാപനം അതിരൂക്ഷമായത്. ലക്ഷണം ഉള്ളവർ ഇന്നലെ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. അവയുടെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നാണ് വിവരം. ഒരിടവേളക്ക് ശേഷം രോഗവ്യാപനം വീണ്ടും രൂക്ഷമായതിൽ ഉദ്യോഗസ്‌ഥർ ആശങ്കയിലാണ്.

അതേസമയം, ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഉദ്യോഗസ്‌ഥർക്കും രോഗം സ്‌ഥിരീകരിക്കുകയാണെങ്കിൽ സ്‌റ്റേഷന്റെ ദൈനംദിന പ്രവർത്തങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. മാസങ്ങൾക്ക് മുൻപ് ഇവിടുത്തെ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്‌ഥർക്കും രോഗം ബാധിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ അടച്ചിട്ടിരുന്നു.

Read Also: കോവിഡിന് പിന്നാലെ കുരങ്ങുപനിയും; കാറളം കോളനിയിൽ വിദഗ്‌ധ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE