ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് കോഴിബലി; 9 അംഗ സംഘം പോലീസ് പിടിയിൽ

By Team Member, Malabar News
kozhi bali
Representational image
Ajwa Travels

തൃശൂർ : വിലക്ക് ലംഘിച്ച് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും കോഴിബലി നടത്തി. ബലി നടത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച 9 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബലപ്രയോഗത്തിനിടയിൽ കൊടുങ്ങല്ലൂർ എഎസ്‌ഐ റോയ് എബ്രഹാമിന് പരിക്കേറ്റിട്ടുണ്ട്.

കോഴിയെ അറുക്കുന്നതിന് വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് വടക്കേ നടയിൽ കോഴിക്കല്ലിന് സമീപം 9 അംഗ സംഘം കോഴിയെ ബലി നൽകിയത്. തുടർന്ന് ഇവർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസവും ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് കോഴിയെ ബലി നൽകിയിരുന്നു. ഇതേ തുടർന്ന് നാലംഗ സംഘം രക്ഷപെട്ടു. തുടര്‍ന്ന് പോലീസ് ഇവിടെ നിരീക്ഷണം ശക്‌തമാക്കിയിരുന്നു. 1977 മുതൽ ക്ഷേത്രത്തിൽ പക്ഷി-മൃഗ ബലി നിരോധിച്ചതാണ്. പകരം ഭരണിയാഘോഷ നാളിൽ കോഴിയെ സമര്‍പ്പിച്ച് കുമ്പളം ഗുരുതിക്ക് കൊടുക്കുകയാണ് ചെയ്യുക.

Read also : പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE