കോഴിക്കോട് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ

By News Desk, Malabar News
Representational Image

കോഴിക്കോട്: താമരശ്ശേരിയിൽ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ. താമരശ്ശേരി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്‌ഥരായിരുന്ന പിഎൻ പ്രവീൺ കുമാർ, കെ ലതീഷ് കുമാർ, ശ്രീധരൻ വലക്കുളവൻ എന്നിവരെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സസ്‌പെൻഡ് ചെയ്‌തത്‌.

2015- 2016 കാലയളവിൽ അനധികൃതമായി മണൽ കടത്തിയതിന് കസ്‌റ്റഡിയിലെടുത്ത 61 വാഹനങ്ങളിൽ നിന്ന് നിയമാനുസരണം പിഴ ഈടാക്കാതെ വിട്ട് നൽകിയെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്‌ഥർ അഴിമതി നടത്തിയെന്നും ഇതുവഴി സർക്കാരിന് പതിനൊന്ന് ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Most Read: ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE