കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ

By Trainee Reporter, Malabar News
ksrtc
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ നൽകും. മാനേജ്‌മെന്റ് 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്ത സാഹചര്യത്തിലാണിത്. നേരത്തെ സംസ്‌ഥാന സർക്കാർ 30 കോടി രൂപ അനിവാദിച്ചിരുന്നു. ഇതും കെഎസ്ആർടിസിയുടെ കൈയിലുള്ള നീക്കിയിരിപ്പും ചേർത്ത് ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ഇന്ന് തന്നെ ശമ്പളം നൽകും.

നാളെയോടെ ശമ്പള വിതരണം പൂർത്തിയാകുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. മാർച്ച് മാസത്തെ ശമ്പളം ഏപ്രിൽ 19ന് ആണ് വിതരണം ചെയ്‌തത്‌. 45 കോടി ഓവർഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസം ശമ്പള പ്രതിസന്ധി മറികടന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യാമെന്ന് ശമ്പള പരിഷ്‌കരണ കമ്മീഷൻ കരാർ ഒപ്പിടുന്ന വേളയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, തുടർച്ചയായി ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകൾ പ്രതിഷേധ പരിപാലികളുമായി മുന്നോട്ട് പോവുകയാണ്.

അതിനിടെ ഗതാഗത മന്ത്രി ആനത്തലവട്ടം ആനന്ദൻ രംഗത്ത്. കെഎസ്ആർടിസിയെ സർക്കാർ സഹായിക്കില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കി. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. സർക്കാർ സഹായം തേടുന്നത് ഒരു കുറവാണെന്ന് ചിലർ പറയുന്നു. ആ തോന്നൽ സിഐടിയുവിന് ഇല്ലെന്നും, സ്വന്തം കലയിൽ നിന്ന ചരിത്രം കെഎസ്ആർടിസിക്ക് ഇല്ലെന്നും ആനത്തലവട്ടം പറഞ്ഞു.

Most Read: കണ്ണൂരിൽ ബൈക്കിന് പിറകിൽ ലോറി ഇടിച്ച് രണ്ട് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE