മിന്നല്‍ ബൈപ്പാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡർ; പുതിയ സര്‍വീസുമായി കെഎസ്ആര്‍ടിസി

By Team Member, Malabar News
ksrtc minnal
Representational image
Ajwa Travels

തിരുവനന്തപുരം : പതിനൊന്ന് മണിക്കൂര്‍ കൊണ്ട് ഇനി മുതല്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്തിച്ചേരാം. അതിനായി മിന്നല്‍ ബൈപാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡര്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. മികച്ച യാത്ര സൗകര്യങ്ങളുമായി ഒരുക്കിയിരിക്കുന്ന ഈ സര്‍വീസുകള്‍ ബൈപാസ് വഴിയാണ് സഞ്ചരിക്കുന്നത്. അതിനാൽ തന്നെ യാത്രാസമയം വളരെയധികം ലഭിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതിനായാണ് മിന്നല്‍ ബസുകള്‍ ബൈപ്പാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡര്‍ സര്‍വീസുകളായി കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയാല്‍ കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, വൈറ്റില, അങ്കമാലി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കല്‍പ്പറ്റ, കൊട്ടാരക്കര, കോട്ടയം, മൂവാറ്റൂപുഴ എന്നിവയാണ് ഈ സര്‍വീസുകളില്‍ പ്രധാന സ്‌റ്റോപ്പുകള്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സര്‍വീസ് തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 4.30ന് പുറപ്പെട്ടാല്‍ പുലര്‍ച്ചെ 4 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരും. ശേഷം വൈകുന്നേരം 6.15 ന് കാസര്‍ഗോഡ് നിന്ന് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 5.40 ന് തിരുവനന്തപുരത്ത് എത്തും. 821 രൂപയാണ് ഈ സര്‍വീസിലെ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-കാസര്‍ഗോഡ് സര്‍വീസുകള്‍ കൂടാതെ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പാലക്കാട് എന്നിവിടങ്ങളിലേക്കും ഈ മിന്നല്‍ ബൈപ്പാസ് നോണ്‍ സ്‌റ്റോപ് നൈറ്റ് റൈഡർ ബസുകള്‍ സര്‍വീസ് നടത്തും.

തിരുവന്തപുരത്ത് നിന്നും രാത്രി 8.45ന് തിരിക്കുന്ന കണ്ണൂര്‍ സര്‍വീസ് പുലര്‍ച്ചെ 6.15ന് കണ്ണൂരും, തുടര്‍ന്ന് രാത്രി 7.30ന് കണ്ണൂരില്‍ നിന്ന് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 5.05ന് തിരുവനന്തപുരത്തും എത്തിച്ചേരും. വൈകിട്ട് 6.45ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വീസ് പുലര്‍ച്ചെ 4.05ന് എത്തും. വൈകിട്ട് 7.45ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് എത്തും. രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിക്ക് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 5.40ന് എത്തും. വൈകിട്ട് ഏഴ് മണിക്ക് മാനന്തവാടിയില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 4.25ന് തിരുവനന്തപുരത്ത് എത്തും. 10.45ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന പാലക്കാട് സര്‍വീസ് പുലര്‍ച്ചെ 5.15ന് പാലക്കാട് എത്തും. രാത്രി 10.30ന് പാലക്കാട് നിന്നുള്ള സര്‍വീസ് പുലര്‍ച്ച 5.05ന് തിരുവനന്തപുരത്ത് എത്തും.

Read also : മുക്കം നഗരസഭയില്‍ ലീഗ് കൗണ്‍സിലര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE