കോഴിക്കോട്: മുക്കം നഗരസഭയില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍ യാസറിനു നേരെ കയ്യേറ്റശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്. മണാശ്ശേരിയില്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
മണാശ്ശേരിയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം നടക്കുന്നതിനിടെ ഒരു പറ്റം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നു യാസറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ചെയര്മാന് തിരെഞ്ഞെടുപ്പില്‍ യാസറിന്റെ വോട്ട് അസാധു ആയിരുന്നു.
Malabar News: സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ