നോൺ സ്റ്റോപ്പ്‌ സർവീസുമായി കെഎസ്ആർടിസി ; സ്ഥിരം യാത്രക്കാർക്ക് ഗുണകരം

By Desk Reporter, Malabar News
KSRTC_2020 Sep 07
Representational Image
Ajwa Travels

മലപ്പുറം: കോഴിക്കോട്-മലപ്പുറം റൂട്ടിൽ നോൺ സ്റ്റോപ്പ്‌ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസിയുടെ തീരുമാനം. സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, മറ്റു സ്വകാര്യ സ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കെഎസ്ആർടിസി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
താമസ സ്ഥലത്തുനിന്ന്  ഓഫീസിലേക്കും തിരിച്ചും സുരക്ഷിതമായ യാത്രക്കുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

പ്രീപെയ്ഡ് മാതൃകയിലായിരിക്കും ടിക്കറ്റ്. മുൻകൂട്ടി പണമടച്ച് കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും യാത്രാനുമതി. ഒരു സർവീസിൽ കുറഞ്ഞത്  40 പേരെ ഉൾക്കൊള്ളിക്കാൻ കഴിയും. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഡിപ്പോയിൽ ഒരുക്കും. സീറ്റ്‌ മുൻകൂട്ടി തിരഞ്ഞെടുക്കാനും വൈഫൈ സൗകര്യവും ഉണ്ടാവും. വാട്സ്ആപ്പ് ഉപയോഗിച്ച് ബസിന്റെ ലൊക്കേഷൻ അറിയാൻ സാധിക്കും. യാത്രക്കാർക്ക് സാമൂഹിക അപകട പരിരക്ഷ ഏർപ്പെടുത്തും. ആവശ്യമുള്ളവർക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ കാർഡ് വീടുകളിൽ എത്തിച്ചു നൽകും. കുറഞ്ഞ ചിലവിൽ കൂടുതൽ മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറയുന്നു. സർവീസ് വിജയകരമായാൽ മറ്റു റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

സംശയങ്ങൾക്കും, ബുക്കിംഗ് വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പറുകൾ : 8589083133, 9847387743

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE