കയ്യിൽ പണം ഇല്ലെങ്കിലും വയറുനിറയാതെ പോവേണ്ടി വരില്ല; മാതൃകയായി കുടുംബശ്രീ ഹോട്ടൽ

By Desk Reporter, Malabar News
Kudumbasree Hotel as a model
Ajwa Travels

ഇടുക്കി: വിശന്നിരിക്കുന്നവർക്ക് കയ്യിലെ പണം നോക്കാതെ കയറി വരാൻ പറ്റിയ ഒരു ഹോട്ടലുണ്ട് ഇടുക്കി ജില്ലയിലെ പുറപ്പുഴയിൽ. പണം ഇല്ലാതെ ആര് വന്നാലും അവർക്ക് ഭക്ഷണം സൗജന്യമായി നൽകും. ഉഷ സുരേഷ്, ഗ്രേസി ജോസഫ്, മേഴ്‌സി സാബു എന്നിവരുടെ നേതൃത്വത്തിൽ പുറപ്പുഴയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലാണ് പണം നോക്കാതെ അന്നം വിളമ്പുന്നത്. ഭക്ഷണം കഴിക്കാതെ ആരും ഉണ്ടാവരുത്. പണം ഇല്ലാതെ ആരുവന്നാലും ഊൺ ഫ്രീ ആണെന്ന് ഉഷ സുരേഷ് പറഞ്ഞു.

മനസ് നിറഞ്ഞുണ്ണുന്നവർ വീണ്ടും വീണ്ടും ഈ ഹോട്ടൽ തേടിയെത്താറുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു. 20 രൂപ ഊണിൽ വാഴച്ചുണ്ട് തോരൻ, അച്ചിങ്ങ, നെല്ലിക്ക അച്ചാർ, സാമ്പാർ, മോര് എന്നിവയുണ്ട്. ഓരോ ദിവസവും വ്യത്യസ്‌ത ഭക്ഷണവിഭവങ്ങൾ ഒരുക്കാൻ ഇവർ ശ്രദ്ധിക്കാറുണ്ട്. കൂടാതെ 30 രൂപ കൊടുത്താൽ സ്‌പെഷ്യലും റെഡി. തുടങ്ങിയിട്ട് രണ്ട് മാസം ആയിട്ടേയുള്ളൂവെങ്കിലും നാട്ടിൽ ഈ ഹോട്ടൽ ഹിറ്റാണ്.

നിലവിൽ ഉച്ചയൂൺ മാത്രമാണ് നൽകുന്നത്. രാവിലെ 11.30ന് ഊൺ തയ്യാറാകും. പ്രഭാത ഭക്ഷണംകൂടി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. പുറപ്പുഴ തട്ടായത്ത് ബിൽഡിങ്ങിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.

Most Read:  ആദ്യം ഡാൻസ്, ഇപ്പോൾ ആക്ഷൻ; രാജാജി നഗറിലെ പിള്ളേർ വീണ്ടും വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE