ഇന്ദ്രജിത്ത് നായകനായി ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ’; ഒപ്പം പ്രകാശ് രാജും നൈലയും

By Film Desk, Malabar News
Ajwa Travels

ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ’ ഒരുങ്ങുന്നു. സനൽ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.

ഇന്ദ്രജിത്തും സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ’ ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും എന്നാണ് ഫസ്‌റ്റ് ലുക്ക് നൽകുന്ന സൂചന. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

നൈല ഉഷ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭയകുമാർ വി, അനിൽ കുര്യൻ എന്നിവരാണ് സിനിമയ്‌ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രഞ്‌ജിൻ രാജ് ആണ്.

Most Read: അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിജയ് ബാബു; ശബ്‌ദരേഖ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE