കുതിരാൻ അപകടം; ലോറിയുടെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

By News Desk, Malabar News
kuthiran road accident
Ajwa Travels

തൃശൂർ: കുതിരാൻ ദേശീയപാതയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് കാരണം ലോറിയുടെ ബ്രേക്ക് നഷ്‌ടപ്പെട്ടതല്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ. ലോറി ഡ്രൈവർ ഉറങ്ങിയതാകാം മൂന്ന് പേരുടെ ജീവൻ എടുത്ത അപകടത്തിന് കാരണമായത് എന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്. വ്യാഴാഴ്‌ച കുതിരാൻ ദേശീയപാതയിൽ നിയന്ത്രണം വിട്ട ചരക്കുലോറി ആറ് വാഹനങ്ങളിൽ തട്ടി മൂന്ന് പേർ മരിച്ചിരുന്നു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്നാണ് ലോറി ജീവനക്കാർ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരുടെ പരിശോധനയിൽ ബ്രേക്കിന് തകരാറില്ലെന്ന് കണ്ടെത്തി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയപ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ടതാകാം കാരണമെന്നാണ് വിലയിരുത്തൽ. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എകെ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്‌.

ലോറി ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചിട്ടുണ്ട്. അപകടത്തിൽ രണ്ട് കാറുകൾ പൂർണമായും തകർന്നിരുന്നു.

Also Read: വിവാദ മാർക്ക് ദാനം; തുടർനടപടികൾ നിർത്തിവെച്ച് എംജി സർവകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE