കുവൈറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്

By Staff Reporter, Malabar News
flight-rates-are-reduced
Ajwa Travels

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്ക് തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി.

ഇന്ത്യ ഉള്‍പ്പടെ 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ തന്നെ കുവൈറ്റില്‍ യാത്രാ വിലക്കുണ്ടായിരുന്നു. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്ര ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. വന്ദേ ഭാരത് വിമാനങ്ങളുടെ മടക്കയാത്രയില്‍ ഇവര്‍ക്ക് കുവൈറ്റിലേക്ക് വരാനും സാധിച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കുവൈറ്റ് സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍ (ഭാര്യ, ഭര്‍ത്താവ്, മക്കള്‍), സ്വദേശികളുടെ വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് പുതിയ തീരുമാനത്തില്‍ ഇളവുള്ളത്.

Read Also: ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമിത ആത്‌മവിശ്വാസം; വിമർശിച്ച് ദ ഗാര്‍ഡിയന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE