കുവൈറ്റിൽ കുടുംബ വിസകൾ പുതുക്കുക ഇനി മുതൽ ഒരുവർഷത്തേക്ക് മാത്രം

By Trainee Reporter, Malabar News
Representational image
Ajwa Travels

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസകൾ ഒരുവർഷത്തേക്ക് മാത്രം പുതുക്കി നൽകിയാൽ മതിയെന്ന് തീരുമാനം. കുവൈറ്റ് പൗരൻമാരുടെ വിദേശി ഭാര്യമാർ, കുവൈത്തി സ്‌ത്രീകൾക്ക് വിദേശികളായ പൗരൻമാരിലുള്ള മക്കൾ തുടങ്ങിയവർക്ക് അടക്കം ഇത് ബാധകമാണ്. നിലവിൽ കുവൈറ്റിന് പുറത്തുകഴിയുന്നവർക്ക് സ്‌പോൺസർ മുഖേന വിസ പുതുക്കാൻ അനുമതിയുണ്ട്. ഒരു വർഷത്തേക്ക് മാത്രമാണ് ഇത്തരത്തിൽ വിസ പുതുക്കാൻ കഴിയുക.

ഒന്നിൽ കൂടുതൽ വർഷത്തേക്ക് വിസ പുതുക്കുകയും കുവൈറ്റിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. കോവിഡ് സാഹചര്യങ്ങളെ തുടർന്ന് 6 മാസത്തിലധികം രാജ്യത്തിന് പുറത്തായാൽ ഇഖാമ റദ്ദാകുന്ന വ്യവസ്‌ഥയും അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. അവധിക്ക് പോയി 6 മാസത്തിലധികം നാട്ടിൽ നിന്നവർക്കും പ്രയാസമില്ലാതെ കുവൈറ്റിലേക്ക് വരാൻ സാധിക്കും.

നേരിട്ട് കുവൈറ്റിലേക്ക് എത്തുന്നതിന് വിലക്കുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ വിലക്കില്ലാത്ത രാജ്യത്ത് രണ്ടാഴ്‌ച താമസിക്കണമെന്ന നിബന്ധന മാത്രമാണ് നിലവിലുള്ളത്. സ്വകാര്യ തൊഴിൽ വിസയിലുള്ളവർക്ക് രണ്ട് വർഷത്തെ വർക്ക് പെർമിറ്റ് ബാക്കിയുണ്ടെങ്കിൽ വിസ രണ്ടുവർഷത്തേക്ക് പുതുക്കാവുന്നതാണ്.

Read also: യുഎഇയില്‍ കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE