കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം

By News Bureau, Malabar News
Representational Image
Ajwa Travels

കുവൈറ്റ്: രാജ്യത്ത് 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദ്ദേശം. സോഷ്യല്‍ അഫയേഴ്‌സ് ആൻഡ് സൊസൈറ്റല്‍ ഡെവലപ്‌മെന്റ് മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്നത്. രാജ്യത്ത് അനധികൃത പണപ്പിരിവ് നടത്താന്‍ ആഹ്വാനം ചെയ്‌തതുമായി ബന്ധപ്പെട്ടാണ് നടപടി.

രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ടെലിഫോണ്‍ നമ്പറുകളും ബ്ളോക്ക് ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് അധികാരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയാൽ ഇവരിൽ നിന്നും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രതിജ്‌ഞ എഴുതി വാങ്ങുകയായിരുന്നു ചെയ്‌തിരുന്നത്. എന്നാലിപ്പോൾ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ നേരിട്ട് പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.

Most Read: ഈ സർക്കാർ ചരിത്രനേട്ടം കൈവരിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE