ലാലു പ്രസാദിനെ വിദഗ്‌ധ ചികിൽസക്കായി എയിംസിലേക്ക് മാറ്റി

By Staff Reporter, Malabar News
Lalu_Prasad
ലാലു പ്രസാദ്
Ajwa Travels

ന്യൂഡെൽഹി: മുതിർന്ന രാഷ്‌ട്രീയ ജനതാദൾ (ആർ‌ജെഡി) നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയും ആയിരുന്ന ലാലു പ്രസാദിനെ വിദഗ്‌ധ ചികിൽസക്കായി ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റി. റാഞ്ചിയിൽ നിന്നും എയർ ആംബുലൻസിലാണ് അദ്ദേഹത്തെ ഡെൽഹിയിലേക്ക് എത്തിച്ചത്.

ഇദ്ദേഹത്തിന്റെ ചികിൽസക്കായി പ്രത്യേക ഡോആർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) ചികിൽസയിൽ കഴിഞ്ഞിരുന്ന ലാലു പ്രസാദിനെ എയിംസിലേക്ക് മാറ്റാൻ ജാർഖണ്ഡിലെ സ്‌റ്റേറ്റ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിരുന്നു.

ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്‌ഥയിൽ ആണെന്ന് റിംസിലെ ഡോക്‌ടര്‍മാര്‍ പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Read Also: കർഷകരുടെ ട്രാക്‌ടർ റാലി; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE