എയിംസിന് വേണ്ടിയുള്ള ഭൂമി; കോഴിക്കോട് കിനാലൂരിൽ സർവേ പൂർത്തിയായി

By Staff Reporter, Malabar News
Aiims-kozhikode
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ എയിംസ് കേരളത്തിന്‌ അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്‌കെച്ച് ഉൾപ്പെടെയുള്ള റിപ്പോർട് തിങ്കളാഴ്‌ച തഹസിൽദാർ സി സുബൈർ കലക്‌ടർക്ക് സമർപ്പിക്കും. പത്ത് ദിവസത്തോളം നീണ്ടുനിന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തൽ നടപടിയാണ് പൂർത്തിയായത്. കാടുമൂടിക്കിടന്ന കെഎസ്ഐഡിസിയുടെ അധീനതയിലുള്ള സ്‌ഥലം അളക്കുന്നത്‌ ഏറെ ദുഷ്‌കരമായിരുന്നു.

കെഎസ്ഐഡിസിയുടെ 150 ഏക്കറാണ് അളന്നത്. അധികഭൂമി ആവശ്യമാണെങ്കിൽ 80 ഏക്കർ ഭൂമികൂടി എടുക്കാൻ കഴിയും. കേന്ദ്രം മുന്നോട്ടുവച്ച മാനദണ്ഡങ്ങളെല്ലാം കിനാലൂരിലെ കെഎസ്ഐഡിസി ഭൂമിയിൽ സാധ്യമാകുമെന്ന് വിവിധ ഘട്ടങ്ങളിലായി ഇവിടം സന്ദർശിച്ച ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ സംഘം കണ്ടെത്തിയിരുന്നു. സ്‌കെച്ചും റിപ്പോർട്ടും കിട്ടിയാലുടൻ തന്നെ കലക്‌ടർ സർക്കാരിലേക്ക് സമർപ്പിക്കും. ഇതിന് ശേഷമാവും കേന്ദ്രസംഘം കിനാലൂർ സന്ദർശിക്കുക.

Read Also: സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം; ഇളവുകൾ അനുവദിക്കാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE