കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് മുന്നേറ്റം; എൻ ജയരാജിന് വിജയം

By Staff Reporter, Malabar News
jayaraj-ldf
Ajwa Travels

കോട്ടയം: ശക്‌തമായ ത്രികോണ പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥി എൻ ജയരാജിന് വിജയം. 13722 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് എം നേതാവായ ജയരാജ് മിന്നുംജയം നേടിയത്. യുഡിഎഫിന് വേണ്ടി ജോസഫ് വാഴക്കനും എൻഡിഎക്ക് വേണ്ടി അൽഫോൻസ് കണ്ണന്താനവുമാണ് ഇവിടെ മൽസര രംഗത്ത് ഉണ്ടായിരുന്നത്.

2011ൽ എൽഡിഎഫിൽ നിന്ന് എൻ ജയരാജ് പിടിച്ചെടുത്ത മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. 2016ലും ജയരാജ് വിജയം ആവർത്തിച്ചു. യുഡിഎഫിനൊപ്പം നിന്ന് രണ്ടുവട്ടം കാഞ്ഞിരപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തിയ ജയരാജിനെ ഇക്കുറി മുന്നണി മാറിയിട്ടും ജനങ്ങൾ കൈവിട്ടില്ല.

Read Also: ജോര്‍ജിനെ കൈവെടിഞ്ഞ് പൂഞ്ഞാര്‍; തോൽവി 11,404 വോട്ടുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE