ആലപ്പുഴ നഗരസഭ പിടിച്ച് എൽഡിഎഫ്; യുഡിഎഫിന് ക്ഷീണം

By Staff Reporter, Malabar News
Malabarnews_ldf
Representational image
Ajwa Travels

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിർത്താൻ ഇറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയം. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കരുത്തുകാട്ടിയെങ്കിലും കഴിഞ്ഞ തവണ നഗരസഭ പിടിച്ചെടുക്കാൻ കഴിഞ്ഞില്ല.

ആലപ്പുഴയിലെ ഗ്രാമീണ മേഖലയിൽ ശക്‌തമായ സാന്നിധ്യമായി എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. ബ്ളോക്ക് പഞ്ചായത്തുകളിൽ 11 ഇടത്തും എൽഡിഎഫാണ് മുന്നേറുന്നത്. ഇവിടെ ഒരു ബ്ളോക്ക് പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫിന് മുൻതൂക്കമുള്ളത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും എൽഡിഎഫ് മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE