കൊച്ചി : കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനാർഥി വിജയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. എളമക്കര നോർത്ത് ഡിവിഷൻ 33 ൽ നിന്നും എൽഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്ന എം അനിൽകുമാറാണ് വിജയം സ്വന്തമാക്കിയത്.
അതേസമയം തന്നെ കൊച്ചി കോർപ്പറേഷനിൽ നിന്നും യുഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്ന എൻ വേണുഗോപാൽ ഒരു വോട്ടിനാണ് തോറ്റത്. കൊച്ചി കോർപ്പറേഷനിൽ നിലവിൽ 16 ഇടങ്ങളിൽ യുഡിഎഫ് മുന്നേറ്റം തുടരുമ്പോഴാണ് യുഡിഎഫ് മേയർ സ്ഥാനാർഥി പരാജയപ്പെട്ടത്.
അതേസമയം തന്നെ 15 ഇടങ്ങളിൽ എൽഡിഎഫും 4 ഇടങ്ങളിൽ ബിജെപിയും മുന്നേറുന്ന കാഴ്ചയാണ് കൊച്ചി കോർപ്പറേഷനിൽ കാണാൻ സാധിക്കുന്നത്. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ തന്നെ ബിജെപിയുടെ സാനിധ്യവും അറിയിച്ചുകൊണ്ടാണ് കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
Read also : 40 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറുന്നു