സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു; സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ്

By News Desk, Malabar News
LDF rejects complete lockdown
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം സങ്കീർണമാകുമ്പോഴും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ്. രണ്ടാഴ്‌ചക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാം എന്നാണ് എൽഡിഎഫ് നിർദ്ദേശിച്ചത്. ഇടത് മുന്നണി യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാവുകയാണ് എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അടുത്ത മാസത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 15000 ആകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും നിയമ ലംഘനങ്ങൾക്ക് പിഴത്തുക കൂട്ടണമെന്നും എൽഡിഎഫ് നിർദ്ദേശിച്ചു. സാഹചര്യം കണക്കിലെടുത്ത് എൽഡിഎഫ് സമരങ്ങളും പൊതുപരിപാടികളും മാറ്റിവെച്ചെന്ന് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE