പുതുച്ചേരി സർക്കാർ ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്. ഗവർണറുടെ നിർദേശം. പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി. അണ്ണാ ഡിഎംകെയിലെയും എൻആർ കോൺഗ്രസിലെയും ഓരോ എംഎൽഎമാരുടെ പിന്തുണയോടെ കോൺഗ്രസ് ഭരണം നിലനിർത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഗവർണർ സർക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ഫെബ്രുവരി 22ന് വൈകിട്ട് 5 മണിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണം. സഭാ നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ എൻഡിഎ സഖ്യത്തിനും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനും 14 വീതം എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്.

ആകെ 33 സമാജികരുള്ള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. 4 എംഎൽഎമാർ രാജിവെച്ചതോടെയാണ് പുതുച്ചേരി സർക്കാർ പ്രതിസന്ധിയിലായത്. അതേസമയം, 2 കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെക്കുമെന്നും സൂചനയുണ്ട്.

Read also: കർഷക പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചു നടത്തും; രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE